1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Its not our fault rahane open up

എൻ്റെയും കോലിയുടെയും ശരാശരി താഴ്ന്നത് ഞങ്ങളുടെ തെറ്റല്ല, കാരണം എന്തെന്ന് പറഞ്ഞ് രഹാനെ

Rahane
ഇന്ത്യൻ ടീമിലേക്ക് വീണ്ടും തിരികെയെത്തുന്നതിനായുള്ള ശ്രമത്തിലാണ് ടീമിലെ സീനിയർ താരമായിരുന്ന അജിങ്ക്യ രഹാനെ. ആഭ്യന്തരക്രിക്കറ്റിൽ ഹൈദരാബാദിനെതിരെ ഇരട്ടസെഞ്ചുറി കുറിച്ച് ഫോം വീണ്ടെടുത്തിരിക്കുകയാണ് താരം. ഇന്ത്യൻ ടീമിൽ തിരിച്ചെത്തുകയാണ് തൻ്റെ ലക്ഷ്യമെന്ന് രഹാനെ പറയുന്നു.
 
ഇതിനിടെ തൻ്റെയും പുജാര, കോലി എന്നിവരുടെയും ബാറ്റിങ് ശരാശരി താഴുന്നതിന് കാരണം ഇന്ത്യൻ പിച്ചുകളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇന്ത്യൻ പിച്ചിൽ ബാറ്റർ പുറത്താകുമ്പോൾ അവരുടെ പിഴവാണെന്നാണ് പറയുക. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണ് പുറത്താകുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. ചിലപ്പോൾ വിക്കറ്റ് അങ്ങനെയായതിനാലാവും നമ്മൾ പുറത്താകുക.
 
ഇതൊരു ഒഴികഴിവല്ല. ഇന്ത്യൻ പിച്ചും സാഹചര്യങ്ങളും എല്ലായ്പ്പോഴും വെല്ലുവിളിയാണ്. യാഥാർഥ്യം അങ്ങനെയാണ് രഹാനെ പറയുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ ബ്രസീൽ താരം റിച്ചാർലിസണിൻ്റേത്