ന്യൂഡൽഹി|
VISHNU N L|
Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (10:26 IST)
രഞ്ജി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡല്‍ഹി ടീമില്‍ നിന്ന് ക്രിക്കറ്റ് താരം ഇഷന്ത് ശര്‍മ്മ പുറത്തായി. ഒക്ടോബർ ഒന്നിന് രാജസ്ഥാനെതിരെ തുടങ്ങുന്ന ആദ്യ രഞ്ജി മൽസരത്തിനുള്ള ടീമിലാണ് ഇന്ത്യൻ താരത്തെ ഉൾപ്പെടുത്താതിരുന്നത്.
ഡൽഹി ടീം മുഖ്യ സിലക്ടർ വിനയ് ലാംബ പലകുറി വിളിച്ചിട്ടും ഇഷാന്ത് ഫോണെടുക്കുകയോ പിന്നീട് തിരിച്ചുവിളിക്കുകയോ ചെയ്തില്ല.
മെസേജുകൾക്കും മറുപടി ഉണ്ടായില്ല.
ഇതേ തുടര്‍ന്നാണ് ഇഷാന്തിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഒക്ടോബർ രണ്ടു മുതൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മൂന്നു ട്വന്റി20ക്കും അഞ്ച് ഏകദിനങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിൽ ഇല്ലാത്തതിനാൽ ഇഷാന്തിന് രഞ്ജി കളിക്കാൻ അവസരമുണ്ടായിരുന്നു.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മോശം പെരുമാറ്റത്തെത്തുടർന്ന് ഒരു ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള ഇഷാന്തിന് രഞ്ജി ക്രിക്കറ്റ് സീസണ്‍ നല്ലൊരു അവസരമായിരുന്നു. അതേസമയം മുതർന്ന ഓൾറൗണ്ടർ രജത് ഭാടിയയും സ്പിന്നർ പവൻ നേഗിയും ടീമിലില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കേണ്ട ഇന്ത്യ എ ടീമിലംഗമാണ് നേഗി.