ഇഷാന്ത് ശര്‍മയ്ക്കെതിരെ ഐ‌സിസിയുടെ അച്ചടക്ക നടപടി

കൊളംബോ| VISHNU N L| Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (13:16 IST)
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യൻ പേസ് ബോളർ ഇഷാന്ത് ശർമ, ശ്രീലങ്കന്‍ താരങ്ങളായ ധമ്മിക പ്രസാദ്, ദിനേഷ് ചണ്ഡിമല്‍ തുടങ്ങിയവര്‍ക്കെതിരെ ഐസിസി നടപടിയുണ്ടാകും. ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റ് മൽസരത്തിലെ നാലാം ദിവസമായ ഇന്നലെ എഴുപത്തി ആറാമത്തെ ഓവറിലാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്.

തുടര്‍ച്ചയായ രണ്ട് ബൌണ്‍സ് എറിഞ്ഞ ലങ്കന്‍ ബൌളര്‍ ധമ്മിക പ്രസാദിനെ ഇഷാന്ത് ഹെല്‍മെറ്റ് ചൂണ്ടിക്കാണിക്കുകയായിരുന്നു. പന്തു തലയിൽ കൊള്ളിക്കാനുള്ള വെല്ലുവിളിയായിരുന്നു അത്. ഇതോടെ ഇഷാന്തിനോടു പ്രസാദ് കയർത്തു. ഇതൊടെ രണ്ടുപേരും തമ്മില്‍ വാക്കേറ്റമായി. അതിനിടെ
രംഗത്തെത്തിയ ദിനേഷ് ചണ്ഡിമലും ഇഷാന്തിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ചു.

അവസാനം ഇന്നിങ്സ് അവസാനിച്ച് അശ്വിനൊപ്പം പോയ ഇഷാന്തിനോടു വീണ്ടും പ്രസാദ് കയർത്തു. ടെസ്റ്റിന്റെ മൂന്നാം ദിവസം ഇഷാന്ത് ശർമയും ശ്രീലങ്കൻ താരങ്ങളായ കുശാൽ പെരേരയും രംഗന ഹെറാത്തും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. മത്സരശേഷം ഇഷാന്തിനും ശ്രീലങ്കന്‍ താരങ്ങള്‍ക്കും എതിരായ നടപടി പ്രഖ്യാപിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :