അനുബന്ധ വാര്‍ത്തകള്‍
- Sanju Samson: സഞ്ജുവിന് നായകസ്ഥാനം ഓഫര്‍ ചെയ്ത് മറ്റൊരു ഫ്രാഞ്ചൈസി; രാജസ്ഥാന് വിടാന്‍ ആലോചന !
- സഞ്ജുവിനെ രാജസ്ഥാൻ കൈവിടുന്നോ? താരത്തിന് വമ്പൻ ഓഫർ മുന്നോട്ട് വെച്ച് 2 ടീമുകൾ
- സഞ്ജുവിന് കഴിവ് തെളിയിക്കാൻ അവസാന അവസരം, ബംഗ്ലാദേശ് സീരീലിലും പുറത്തായാൽ കരിയർ എൻഡ്?
- ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ രക്ഷയില്ല ! ഇഷാന് കിഷന് ഇനി ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍
- ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ഇന്ത്യൻ ഏകദിന ടീമിൽ അഴിച്ചുപണിക്ക് സാധ്യത, സഞ്ജു ടീമിൽ തിരിച്ചെത്തിയേക്കും
ദുലീപ് ട്രോഫിയിൽ ഇഷാൻ കിഷൻ കളിക്കുന്ന കാര്യം സംശയത്തിൽ, പകരക്കാരനായി സഞ്ജു ശ്രേയസിൻ്റെ ടീമിലേക്ക്
ഇഷാന് പുറമെ ബുച്ചി ബാബു ട്രോഫിക്കിടെ പരിക്കേറ്റ സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിയില്‍ നിന്നും പിന്മാറിയിട്ടുണ്ട്.
വ്യാഴാഴ്ച ആരംഭിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ യുവതാരം ഇഷാന് കിഷന് കളിക്കുന്ന കാര്യം സംശയത്തില്‍. ബുച്ചി ബാബു മത്സരത്തിനിടെ താരത്തിന് പരിക്കേറ്റതായാണ് സൂചന. ഇഷാന് പിന്മാറുകയാണെങ്കില് ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ഡിയില്‍ മലയാളി താരം സഞ്ജു സാംസണ് ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
ദുലീപ് ട്രോഫിക്കായി നേരത്തെ പ്രഖ്യാപിച്ച നാല് ടീമുകളിലും സഞ്ജുവിന് സ്ഥാനമുണ്ടായിരുന്നില്ല. അതേസമയം പരിക്കേറ്റ ഇഷാന് ദുലീപ് ട്രോഫിയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുമോ എന്നതില്‍ വ്യക്തതയില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തിരെഞ്ഞെടുക്കുക ദുലീപ് ട്രോഫി ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നതിനാല്‍ തന്നെ ഇഷാന് അവസാന ഘട്ടത്തില്‍ പോലും ദുലീപ് ട്രോഫിയില്‍ കളിച്ചേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ബുച്ചി ബാബു ക്രിക്കറ്റില്‍ ഇഷാന് ജാര്‍ഖണ്ഡിനായി കളിച്ചിരുന്നു.
ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ ഇഷാന് കിഷന് രണ്ടാം ഇന്നിങ്ങ്സില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ 1,5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകള്‍. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ തുടര്‍ന്ന് വാര്‍ഷിക കരാര്‍ നഷ്ടമായ ഇഷാന് കിഷന് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച് ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തിലാണ്. ഇഷാന് പുറമെ ബുച്ചി ബാബു ട്രോഫിക്കിടെ പരിക്കേറ്റ സൂര്യകുമാര്‍ യാദവും ദുലീപ് ട്രോഫിയില്‍ നിന്നും പിന്മാറിയിട്ടുണ്ട്.