ഐ പി എല്‍; ഡല്‍ഹിയെ അടിച്ചു തകര്‍ത്ത് കൊല്‍ക്കത്ത

കൊല്‍ക്കത്തയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് ഡെല്‍ഹി

അപര്‍ണ| Last Modified ചൊവ്വ, 17 ഏപ്രില്‍ 2018 (09:54 IST)
ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ കൊല്‍ക്കത്ത് മുന്നില്‍ അടിയറവ് പറയുകയല്ലാതെ ഡെല്‍ഹിക്ക് മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.

കൊല്‍ക്കത്തയുടെ 200 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിനെ പിന്തുടര്‍ന്ന് ഡല്‍ഹി 14.2 ഓവറില്‍ 129 റണ്‍സിന് ഓള്‍ ഔട്ടായായി. ഡെയർ ഡെവിൾസിനെ 71 റൺസിനാണു കൊൽക്കത്ത തകർത്തത്.

നിതിഷ് റാണ(59), ക്രിസ് ലിൻ(31), ആന്ദ്രെ റസ്സൽ(41), റോബിൻ ഉത്തപ്പ(35) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് കൊൽക്കത്തയ്ക്കു തുണയായത്. നിതിഷ് റാണയാണ് മാൻ ഓഫ് ദ് മാച്ച്.


മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ ഋഷഭ് പന്തും(43) ഗ്ലെൻ മാക്സ്‌വെല്ലും(47) മാത്രമാണ് തിളങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :