അഹമ്മദാബാദ്|
jibin|
Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (10:41 IST)
ഐപിഎൽ സീസൺ എട്ടിലെ തുല്യശക്തികളുടെ പോരാട്ടത്തിനൊടുവില്‍ ടൈ ആയ മത്സരത്തില്‍ രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന് 10 റൺസിന്റെ ഗംഭീര ജയം. നേരത്തേ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ 191 റൺസടിച്ചു. മറുപടിക്കിറങ്ങിയ പഞ്ചാബും 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസടിച്ച് സമനില പിടിച്ചതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്.
സൂപ്പർ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത് കിംഗ്സ് ഇലവന് പഞ്ചാബിന് ആദ്യ പന്തിൽ തന്നെ വെടിക്കെട്ട് താരം ഡേവിഡ് മില്ലറെ നഷ്ടമായെങ്കിലും ഗ്ലെന്‍ മാക്സ്വെല്ലിനെ കൂടെ നിറുത്തി ഷോൺ മാർഷ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിക്കുകയായിരുന്നു. 16 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് മൂന്നു പന്തില്‍ ആറു റണ്‍സ് എടുക്കുന്നതിനിടയില്‍ രണ്ടു ബാറ്റ്സ്മാന്മാരെയും നഷ്ടമായതോടെ മത്സരം പഞ്ചാബിന് സ്വന്തമാവുകയായിരുന്നു. ഷോണ്‍ മാര്‍ഷാണ് കളിയിലെ താരം.
നേരത്തേ രാജസ്ഥാന് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് സമ്മാനിച്ചത് ഓപണര്‍മാരായ അജിന്‍ക്യ രഹാനെയുടെയും ഷെയ്ന് വാട്സന്റെയും പ്രകടനങ്ങളാണ്. രഹാനെയും വാട്സനും ഓപ്പണിങ്ങ് വിക്കറ്റില്‍ 95 റണ്‍സ് അടിച്ചു കൂട്ടി. 35 പന്തില്‍ 45 റണ്‍സെടുത്ത വാട്സന് നാലു ഫോറും രണ്ടു സിക്സുമാണ് നേടിയത്. രഹാനെ 74 റണ്‍സുമായി ടോപ് സ്കോററായി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനായി ഷോണ്‍ മാര്‍ഷ് (65), ഡേവിഡ് മില്ലര്‍ (54), എന്നിവര്‍ തകര്‍ത്തടിക്കുകയും അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേലും (12*) മിച്ചല്‍ ജോണ്‍സണും (13*) പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നപ്പോള്‍ മത്സരം ടൈ ആകുകയായിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.