വീണ്ടും തിരിച്ചടി; മിച്ചല്‍ സ്‌റ്റാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലിനില്ല

വീണ്ടും തിരിച്ചടി; മിച്ചല്‍ സ്‌റ്റാര്‍ക്ക് ഇത്തവണത്തെ ഐപിഎല്ലിനില്ല

 IPL 2018 , Mitchell Starc , Starc Injured , Austrlaia , IPL , Kolkotha , Kolkata Knight Riders , KKR , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് , ഐ പി എല്‍ , മിച്ചല്‍ സ്‌റ്റാര്‍ക്ക് , ദക്ഷിണാഫ്രിക്ക , പന്ത് ചുരുണ്ടല്‍
ജൊഹന്നാസ്ബർഗ്| jibin| Last Modified വെള്ളി, 30 മാര്‍ച്ച് 2018 (16:39 IST)
ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വമ്പന്‍ തിരിച്ചടി. പരുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക് ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമായതാണ് കൊല്‍ക്കത്തയ്‌ക്ക് നിരാശയുണ്ടാക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ന് ആരംഭിച്ച നാലാം ടെസ്‌റ്റിനിടെയാണ് സ്‌റ്റാര്‍ക്കിന് പരുക്കേറ്റത്. വലതു കാലിനേറ്റ പരുക്ക് സാരമുള്ളതാണെന്നും വിശ്രമവും ചികിത്സയും അനിവാര്യമാണെന്നും ഡോക്‍ടര്‍മാര്‍ അറിയിച്ചതോടെയാണ് അദ്ദേഹം
ഐപിഎല്‍ കളിക്കില്ലെന്ന് ഉറപ്പായത്.

അടുത്തമാസം ഏഴിന് ആരംഭിക്കുന്ന ഐ പി എല്‍ മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്‌റ്റീവ് സ്‌മിത്തും ഡേവിഡ് വാര്‍ണറും കളിക്കില്ല. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ വിലക്ക് വന്നതാണ് ഇരുവര്‍ക്കും തിരിച്ചടിയായത്. ഇതിനു പിന്നാലെയാണ് സ്‌റ്റാര്‍ക്കും പരുക്കിന്റെ പിടിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :