മുംബൈ|
സജിത്ത്|
Last Modified വെള്ളി, 5 ജനുവരി 2018 (10:25 IST)
ഐപിഎല്ലിലെ ലേലത്തിനു മുന്നോടിയായി നിലനിർത്തുന്ന കളിക്കാരുടെ പട്ടിക ടീമുകള്‍ പുറത്തുവിട്ടു. വിലക്കിനെതുടർന്നു തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്സിലേക്കു എം.എസ്.ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ സവിശേഷത. 27നാണ് ഐപിഎൽ താര ലേലം. ഫ്രാഞ്ചൈസിയിൽ വിടുതൽ നല്കുന്ന കളിക്കാരാണ് ലേലത്തിൽ പങ്കെടുക്കുക.
ധോണിക്കു പുറമേ സുരേഷ് റെയ്ന,
രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ നിർനിർത്തി. ഐപിഎലിലെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, രോഹിത് ശർമയെയും ഹർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിലനിർത്തി. 17 കോടി രൂപ മുടക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കോഹ്ലിയെയും നിലനിർത്തി. ഇതോടെ കോഹ്ലി ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി മാറി.
അതേസമയം, അക്സർ പട്ടേലിനെ മാത്രമാണ് കിംഗ്സ് ഇലവൻ പഞ്ചാബ് നിലനിര്‍ത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ എന്നിവരെയും നിലനിര്‍ത്തി. ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ മാത്രമാണ് രാജസ്ഥാൻ റോയൽസ് നിലനിര്‍ത്തിയത്. ഭുവനേശ്വർ കുമാർ, ഡേവിഡ് വാർണർ എന്നിവരെ സണ്‍റൈസേഴ്സ് ഹൈദരാബാദും നിലനിര്‍ത്തി.