ലണ്ടൻ|
jibin|
Last Updated:
വ്യാഴം, 1 ജൂണ്‍ 2017 (14:08 IST)
ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയസാധ്യതയില്ലെന്ന കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്ന ശ്രീലങ്കന്‍ ടീമിന് മറ്റൊരു തിരിച്ചടി കൂടി. ക്യാപ്‌റ്റന്‍ അഞ്ചലോ മാത്യൂസ് പരുക്കിന്റെ പിടിയിലായതാണ് ലങ്കയ്‌ക്ക് വിനയായത്.
ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ലങ്കയുടെ ആദ്യ മത്സരം. ഈ മത്സരത്തില്‍ നിന്ന് മാത്യൂസ് വിട്ടു നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ കാലിനാണ് പരുക്കെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അതേസമയം, താരത്തിന്റെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല.
മാത്യൂസ് പരുക്കിന്റെ പിടിയിലായതോടെ വൈസ് ക്യാപ്റ്റൻ
ഉപുൽ തരംഗ ടീമിനെ നയിച്ചേക്കും. പരുക്ക് മാറിയാല്‍ ആദ്യ മത്സരത്തിന് ശേഷമുള്ള മത്സരങ്ങളില്‍ മാത്യൂസ് കളിച്ചേക്കും.
പരുക്ക് നിരന്തരം വേട്ടയാടുന്നത് ശക്തമായതോടെ മാത്യൂസ് ജനുവരിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ലായിരുന്നു. കഴിഞ്ഞ വർഷം അവസാനം സിംബാബ് വെയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും മാത്യൂസ് കളിച്ചിരുന്നില്ല.