അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 നവംബര്‍ 2022 (12:57 IST)
ടി20 ഫോർമാറ്റ് തനിക്ക് വഴങ്ങില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. റെഡ് ബോളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോളും കുട്ടി ക്രിക്കറ്റിൽ കാര്യമായ പ്രകടനമൊന്നും നടത്താൻ താരത്തിനായിരൂന്നില്ല. ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ ഓപ്പണർ റോളിൽ പരീക്ഷിച്ചെങ്കിലും ഇത്തവണയും താരം നിരാശപ്പെടുത്തി.
ഇഷാൻ കിഷനൊപ്പം ഓപ്പണിങ്ങിൽ അവസരം ലഭിച്ച പന്ത് റണ്ണെടുക്കാൻ പാടുപ്പെടുന്നതാണ് ഇത്തവണയും കാണാനായത്. ഓപ്പണിങ്ങിൽ റൺസെടുക്കുന്നതിൽ വലഞ്ഞ പന്ത് 13 പന്തിൽ നിന്നും വെറും 6 റൺസ് നേടിയാണ് മടങ്ങിയത്. നാല് തവണയാണ് ഇന്ത്യയ്ക്കായി പന്ത് ഓപ്പണറായി ഇറങ്ങിയത്. ഇതിൽ നിന്നും വെറും 60 റൺസാണ് താരത്തിന് നേടാനായത്. കളിച്ച നാല് ഇന്നിങ്ങ്സുകളിലും കോർ നേടാൻ പന്തിനായിട്ടില്ല.
ടി20യിൽ ഇതിനോടകം 65 മത്സരങ്ങൾ പന്ത് കളിച്ചുകഴിഞ്ഞു. തുടർച്ചയായി 100 അവസരങ്ങൾ യുവതാരത്തിന് ടീം ഇന്ത്യ അവസരം നൽകണമെന്ന് പരിഹാസം ഉന്നയിക്കാൻ കാരണമാകുന്നത് ടി20യിലെ താരത്തിൻ്റെ മോശം പ്രകടനങ്ങളാണ്. 65 ടി20 മത്സരങ്ങളിൽ 22.69 ശരാശരിയിൽ 976 റൺസാണ് താരത്തിൻ്റെ പേരിലുള്ളത്. 65* ആണ് മികച്ച പ്രകടനം. 65 കളികളിൽ നിന്ന് 3 അർധസെഞ്ചുറികൾ മാത്രമാണ് താരം നേടിയിട്ടുള്ളത്.