മുംബൈ|
jibin|
Last Modified വ്യാഴം, 11 മെയ് 2017 (11:29 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചു പണിക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷമായിരിക്കും ടീമില്‍ വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുക. നിലവിലെ പരിശീലകൻ അനിൽ കുംബ്ലെയെ ക്രിക്കറ്റ് ടീം ഡയറക്ടറുടെ സ്ഥാനത്തേക്ക് ഉയര്‍ത്തി രാഹുല്‍ ദ്രാവിഡിനെ ദേശീയ ടീമിന്റെ പരിശീലകനാക്കാനാണ് തീരുമാനം.
കുംബ്ലെ ഡയറക്ടറുടെ സ്ഥാനത്തേക്ക് എത്തുമ്പോള്‍ അദ്ദേഹത്തിന് തിരക്ക് വര്‍ദ്ധിക്കും. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ അണ്ടർ-19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനായ ദ്രാവിഡിനെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കുന്നത്.
ഓസീസ് പര്യടനത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ വ്യക്തത വരുക. കുംബ്ലെ ഡയറക്ടറായി സ്ഥാനമേൽക്കുമെന്നാണ്
ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങളുമായി അടുത്ത ബന്ധമുള്ള ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ മടികാണിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.