രോഹിത്തിന് ഇരട്ടസെഞ്ച്വറി; ഇന്ത്യക്ക് മുന്നില്‍ ലങ്ക തകര്‍ന്നടിഞ്ഞു

കൊല്‍ക്കത്ത| Last Modified വ്യാഴം, 13 നവം‌ബര്‍ 2014 (21:39 IST)
രോഹിത്ത് ശര്‍മയുടെ ഇരട്ടസെഞ്ച്വറിയുടെ മികവില്‍ ഇന്ത്യക്ക് കിടിലന്‍ വിജയം. രോഹിത്തിന്റെ മികവില്‍ അന്‍പതോവറില്‍ 404 റണ്‍സ് നേടിയ ഇന്ത്യക്ക് മുന്നില്‍ ലങ്കന്‍ പട തകര്‍ന്നടിഞ്ഞു. 43-ആം ഓവറില്‍ 251 റണ്‍സിന് ലങ്കയുടെ മുഴുവന്‍ ബാറ്റ്സ്മാന്‍മാരും പുറത്തായി. ഇന്ത്യയ്ക്ക് 153 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തം.

മുന്നോട്ടു വച്ച റണ്‍മലയ്ക്ക് മുന്നില്‍ നിസഹായരായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ മാത്യൂസ് 68 പന്തില്‍ 75 റണ്‍സ് നേടി. തിരൈമനെ 59 റണ്‍സും ദില്‍ഷന്‍ 34 റണ്‍സും നേടി. ഇന്ത്യയ്ക്കായി ധവാല്‍ കുല്‍ക്കര്‍ണി നാല് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, സ്റ്റുവര്‍ട്ട് ബിന്നി, അഷ്കര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഈഡന്‍ ഗാര്‍ഡനിലെ ഇന്നത്തെ താരം ഇന്ത്യയുടെ രോഹിത്ത് ശര്‍മയാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 264 റണ്‍സ് നേടിയാണ് രോഹിത്ത് ടീം ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ഇതോടെ അഞ്ച് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :