അനുബന്ധ വാര്‍ത്തകള്‍
- ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഇടപാടുകൾ നടത്താം, ഡിജിറ്റൽ രൂപ ഇന്ന് മുതൽ: ആദ്യഘട്ടത്തിൽ 4 നഗരങ്ങളിൽ
- രമേഷ് പിഷാരടിയുടെ പേരാണ് ആദ്യം പറഞ്ഞത്,ഡെന്നിസ് ജോസഫിന്റെ ചോദ്യം, ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് മോഹന്‍ ജോസ്
- രണ്ട് കുട്ടികളുടെ അച്ഛന്, അല്‍ഫോണ്‍സ് പുത്രനെ കുറിച്ച്, സംവിധായകന് വയസ്സ് എത്രയായി ?
- 'ശ്രീനി പഴയ ശ്രീനിയായി മാറി';'കുറുക്കന്' സെറ്റില്‍ സത്യന് അന്തിക്കാട്
- ഒരു കളിക്കാരന് എത്രത്തോളം സഹിക്കാനാകും? റായുഡുവിൻ്റെ അവസ്ഥ സഞ്ജുവിനും സംഭവിക്കാം: മുന്നറിയിപ്പുമായി മുൻ പാക് താരം
ഇന്ത്യയുടെ ടി20 പ്ലാനിങ്ങിൽ സീനിയർ താരങ്ങളില്ല, നിർണായക നീക്കവുമായി ടീം ഇന്ത്യ
ഇന്ത്യയുടെ 2024 ടി20 ലോകകപ്പിനുള്ള ക്യാമ്പയിൻ 2023 ജനുവരിയോടെ ആരംഭിക്കും. ശ്രീലങ്കയ്ക്കെതിരായ 3 മത്സരങ്ങളുടെ ടി20 പരമ്പരയോടെയാകും ഇതിന് തുടക്കമാകുക. സീനിയർ താരങ്ങളായ രോഹിത് ശർമ, മുൻ നായകൻ വിരാട് കോലി എന്നിവർ ഇന്ത്യയുടെ ടി20 പ്ലാനിൻ്റെ ഭാഗമാകില്ലെന്നാണ് സൂചന.
ഹാർദ്ദിക് പാണ്ഡ്യയാകും പുതിയ ഇന്ത്യൻ ടീമിനെ നയിക്കുക. ഇവർക്ക് പുറമെ മുഹമ്മദ് ഷമി,ആർ അശ്വിൻ,ദിനേഷ് കാർത്തിക് എന്നിവരെയും ടി20 ടീമിൽ ഉൾപ്പെടുത്തില്ലെന്ന് ബിസിസിഐ അനൗപചാരികമായ ചാറ്റിൽ അറിയിച്ചതായാണ് റിപ്പോർട്ട്.ഡിസംബറിൽ പുതിയ സ്വ്ലക്ഷൻ കമ്മിറ്റി നിലവിൽ വരും. ഇന്ത്യൻ ടീമിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇവരായിരിക്കും അറിയിക്കുക.