ധര്‍മശാല|
VISHNU.NL|
Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (10:41 IST)
മൂന്നാം ഏകദിനത്തിനു ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങുമെന്ന് പരസ്യമായി പറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ
ഇന്ത്യ അക്ഷരാര്‍ഥത്തില്‍ അടിച്ചോടിച്ചു. രമ്പര നിര്‍ത്തി വിന്‍ഡീസ് ടീം മടങ്ങാന്‍ തീരുമാനിച്ചതിനാല്‍, ഫലത്തില്‍ അവസാന ഏകദിനമായി മാറിയ കളിയില്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഫോമിന്റെ ബലത്തില്‍ ഇന്ത്യ അടിച്ച് കൂട്ടിയത് 330 എന്ന കൂറ്റന്‍ റണ്‍മലയാണ്. വിരാട് കോഹ്‌ലിക്കു പുറമേ സുരേഷ് റെയ്ന, അജിങ്ക്യ രഹാനെ എന്നിവര്‍ അര്‍ധ സെഞ്ചുറികളുമായി ക്രീസില്‍ കോഹ്‌ലിക്ക് പിന്തുണ നല്‍കി.
331 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 48.1 ഓവറില്‍ 271നു പുറത്തായി. ഡല്‍ഹി ഏകദിനത്തില്‍ ഫോമിലേക്കു തിരിച്ചെത്തിയ വിരാട് കോഹ്ലിയുടെ സെഞ്ചുറിത്തിളക്കമാണ് ഇന്ത്യന്‍ ഇന്നിങ്സിനെ മൂന്നുറു കടത്തിയത്. സുരേഷ് റെയ്ന (71), ഓപ്പണര്‍ അജിന്‍ക്യ രഹനെ (68) എന്നിവരുടെ അര്‍ധസെഞ്ചുറി പിന്നിട്ട പ്രകടനങ്ങള്‍ ഇന്ത്യന്‍ ബാറ്റിംഗിന് മാറ്റുകൂട്ടി.
മാര്‍ലോണ്‍ സാമുവല്‍ (112), ആന്ദ്രേ റസല്‍ (46), ഡാരെന്‍ ബ്രാവോ (40) എന്നിവര്‍മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ തിളങ്ങിയത്. പരമ്പര അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചവരുടെ അലസത കളിയിലുടനീളം വിന്‍ഡീസ് താരങ്ങളുടെ മുഖത്തുണ്ടായിരുന്നു. അതിന്റെ പിന്നാലെ ഇന്ത്യന്‍ ബൌളര്‍മാര്‍ വെസ്റ്റിന്‍ഡീസ് നിരകളെ ഒന്നൊന്നായി എറിഞ്ഞിട്ടതോടെ വിന്‍ഡീസ് പതനം പൂര്‍ണ്ണമായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.