മെയ്‌ക്ക് ഇന്‍ ഇന്ത്യ: സിബിആര്‍ - 650 ഇന്ത്യയില്‍ നിര്‍മിക്കും

  ഹോണ്ട , സിബിആര്‍ - 650 , എച്ച്എംഎസ്ഐ , സ്‌പോര്‍ട്‌സ് ബൈക്ക്
അഹമ്മദാബാദ്| jibin| Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (11:25 IST)
സ്‌പോര്‍ട്‌സ് മോട്ടോര്‍ സൈക്കിളായ സിബിആര്‍ - 650 അടുത്തവര്‍ഷം മുതല്‍ ഇന്ത്യയില്‍ നിര്‍മിക്കും. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ) ഈ തീരുമാനത്തില്‍ എത്തിയത്.

ഹോണ്ട ഇന്ത്യയുടെ നിര്‍മാണ വൈദഗ്ദ്ധ്യവും ഗുണനിലവാരവും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഇതിന് പിന്നിലുള്ള രഹസ്യം. എന്നാല്‍
ഇന്ത്യയില്‍ ഏതു സ്ഥലമാണ് ഉത്പാദനത്തിനായി തിരഞ്ഞെടുക്കേണ്ടതെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല.

649 സി.സി.യുള്ള സിബിആര്‍-650 നാല് സിലിന്‍ഡര്‍ ഡബിള്‍ കാം ഷാഫ്റ്റ് എന്‍ജിന്‍ സാങ്കേതികതയിലുള്ളതാണ്. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമുണ്ട്. ഇന്ത്യന്‍ വാഹന പ്രേമികളുടെ പോക്കറ്റില്‍ നില്‍ക്കുന്ന തുകയ്ക്കായിരിക്കും ബൈക്ക് ഇറങ്ങുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :