സഞ്ജു പ്ലേയിങ് ഇലവനില്‍; സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോള്‍

India vs Zimbabwe
India vs Zimbabwe
രേണുക വേണു| Last Updated: ബുധന്‍, 10 ജൂലൈ 2024 (16:36 IST)

സിംബാബ്വെയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ ഇറങ്ങി. ടോസ് ലഭിച്ച നായകന്‍ ശുഭ്മാന്‍ ഗില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പര്‍.

പ്ലേയിങ് ഇലവന്‍: യഷസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്

അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോള്‍. ആദ്യ കളി സിംബാബ്വെ ജയിച്ചപ്പോള്‍ രണ്ടാം ടി20 യില്‍ ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :