ആവേശം കൂടി എട്ടിന്റെ പണി ചോദിച്ചു വാങ്ങി; സെയ്നിക്കെതിരെ നടപടി

 india vs west indies , navdeep saini , code of conduct , നവ്ദീപ് സെയ്നി , നിക്കോളാസ് പുരാന്‍ , ജെഫ് ക്രോ
ഫ്ലോറിഡ| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (19:50 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ട്വന്റി-20 മൽസരത്തിലെ വികാര പ്രകടനങ്ങളുടെ പേരിൽ ഇന്ത്യൻ യുവപേസർ നവ്ദീപ് സെയ്നിക്കെതിരെ നടപടി.

വിൻഡീസ് താരം നിക്കോളാസ് പുരാനെ പുറത്താക്കിയപ്പോള്‍ അതിരുവിട്ട് ആഘോഷം നടത്തിയതാണ് സെയ്‌നിക്ക് വിനയായത്. ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കാരണത്താല്‍ ഒരു ഡീമെറിറ്റ് പോയന്റ് വിധിച്ചു.

മാച്ച് റഫറി ജെഫ് ക്രോയാണ് സെയ്‌നിക്ക് ഡീമെറിറ്റ് പോയന്റ് വിധിച്ചത്. താരം തെറ്റ് അംഗീകരിച്ചതിനാല്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് ജെഫ് ക്രോ തീരുമാനിച്ചു.

ഐസിസി നിയമപ്രകാരം ഒരു താരത്തിന് 24 മാസത്തിനുള്ളില്‍ നാല് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക് ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :