1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 2nd T20 Score board

India vs West Indies 2nd T20 Score board: വിന്‍ഡീസ് വീര്യം പുറത്തെടുത്ത് മക്കോയ്, ഇന്ത്യക്ക് നാണംകെട്ട തോല്‍വി

മക്കോയ് നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി

India vs West Indies 2nd T20 Score board
India vs West Indies 2nd T20 Score board: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.4 ഓവറില്‍ 138 റണ്‍സ് നേടിയപ്പോള്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കി. 
 
ഒബേദ് മക്കോയ് ആണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. മക്കോയ് നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. ജേസണ്‍ ഹോള്‍ഡര്‍ രണ്ടും അല്‍സാരി ജോസഫ്, അക്കീല്‍ ഹൊസെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍ ബ്രണ്ടന്‍ കിങ് 52 പന്തില്‍ 68 റണ്‍സ് നേടി. ഡെവന്‍ തോമസ് 19 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. 
 
ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും വലിയ സംഭാവനകളൊന്നും നല്‍കാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ (31 പന്തില്‍ 31), രവീന്ദ്ര ജഡേജ (30 പന്തില്‍ 27), റിഷഭ് പന്ത് (12 പന്തില്‍ 24) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. നായകന്‍ രോഹിത് ശര്‍മ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. സൂര്യകുമാര്‍ യാദവ് 11 റണ്‍സും ശ്രേയസ് അയ്യര്‍ പത്ത് റണ്‍സും ദിനേശ് കാര്‍ത്തിക്ക് ഏഴ് റണ്‍സും നേടി പുറത്തായി. 
 
അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 1-1 എന്ന നിലയിലായി. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'ഇത്രയും മണ്ടനാണോ രോഹിത് ശര്‍മ'; ഭുവനേശ്വര്‍ കുമാര്‍ ഉള്ളപ്പോള്‍ ആവേശ് ഖാന് അവസാന ഓവര്‍ നല്‍കിയതിനെതിരെ ആരാധകര്‍