Ind vs Srilanka: മൂന്നാം ഏകദിനം ഇന്ന്, തോറ്റാൽ 97 ശേഷം ശ്രീലങ്കക്കെതിരെ പരമ്പര നഷ്ടമെന്ന ദുഷ്പേര്
India,Srilanka
ഇന്ന് തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ തന്നെ മത്സരം വിജയിച്ച് പരമ്പരയില്‍ ലങ്കയ്‌ക്കൊപ്പമെത്താനാകും ഇന്ത്യ ശ്രമിക്കുക. അതിനാല്‍ തന്നെ കാര്യമായ പരീക്ഷണങ്ങള്‍ ഇന്ന് ടീം നടത്താന്‍ ഇടയില്ല. അതേസമയം ടി20 പരമ്പരയിലേറ്റ മുറിവിന് പകരം വീട്ടാന്‍ ശ്രീലങ്കയ്ക്ക് മുന്നിലുള്ള സുവര്‍ണാവസരമാണിത്. രോഹിത് ശര്‍മ ഒഴികെ ആരും തന്നെ തിളങ്ങുന്നില്ല എന്നതും സ്പിന്നിന് മുന്നില്‍ മധ്യനിര തകരുന്നു എന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അതേസമയം പരമ്പരയില്‍ മുന്നിലെത്തിയതിന്റെ ബലത്തിലാകും ശ്രീലങ്ക ഇന്ത്യക്കെതിരെ ഇറങ്ങുക. ഉച്ചകഴിഞ്ഞ് 2:30 മുതല്‍ സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം.