ടി20 ലോകകപ്പ് 2026: ഇന്ത്യ ഏറ്റവും അപകടകാരിയായ ടീം, എന്നാൽ ആശങ്കയുണ്ട് : എം എസ് ധോനി

ഓരോ താരങ്ങള്‍ക്കും തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി അറിയാമെന്നതാണ് ഏറ്റവും വലിയ നേട്ടം.

Indian Team
Indian Team
അഭിറാം മനോഹർ| Last Modified ബുധന്‍, 4 ഫെബ്രുവരി 2026 (14:23 IST)
ഐ.സി.സി പുരുഷന്‍മാരുടെ ടി20 ലോകകപ്പ് 2026ന് മുന്നോടിയായി ഇന്ത്യയെ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളായി വിശേഷിപ്പിച്ച് ഇന്ത്യയുടെ ഇതിഹാസതാരമായ മഹേന്ദ്ര സിംഗ് ധോനി. നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും അപകടകരമായ ടീമുകളില്‍ ഒന്നാണ് ഇന്ത്യയെന്നും ബാറ്റിംഗിലും ബൗളിങ്ങിലും സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെന്നും ധോനി വ്യക്തമാക്കി.

ഓരോ താരങ്ങള്‍ക്കും
തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വ്യക്തമായി അറിയാമെന്നതാണ് ഏറ്റവും വലിയ നേട്ടം. ഇന്ത്യയിലാണ് മത്സരങ്ങളെന്നതിനാല്‍ സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പക്ഷേ എന്നെ ഏറ്റവും അധികം ആശങ്കപ്പെടുത്തുന്നത് മഞ്ഞുവീഴ്ചയാണ്. രാത്രിയിലെ മഞ്ഞ് മത്സരങ്ങളില്‍ നിര്‍ണായകമാകും. അതിനാല്‍ തന്നെ ടോസ് ടൂര്‍ണമെന്റില്‍ പ്രധാനമാണ് ധോനി പറഞ്ഞു.

ടി20 ക്രിക്കറ്റ് വെല്ലുവിളികള്‍ നിറഞ്ഞ ഫോര്‍മാറ്റാണ്. നിങ്ങള്‍ക്കൊരു മോശം ദിവസവും എതിരാളിക്കൊരു മികച്ച ദിവസവും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഇന്ത്യ ശക്തമായ ടീമാണെങ്കിലും ഇക്കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഓരോ താരങ്ങള്‍ക്കും അവരവരുടെ റോളുകള്‍ മികച്ചതാക്കാന്‍ സാധിക്കട്ടെ. ധോനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :