സര്‍വ്വം മായങ്ക്, ദക്ഷിണാഫ്രിക്ക കത്തിക്കരിഞ്ഞു !

Mayank Agarwal, Rohit Sharma, R Ashwin, മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍
ശ്രേയസ് കൃഷ്‌ണ| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2019 (18:57 IST)
രോഹിത് ശര്‍മയെ പേടിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ രോഹിത്തിനേക്കാള്‍ വലിയ നാശം വിതച്ചത് മായങ്ക് അഗര്‍വാള്‍. ഓപ്പണറായി രോഹിത് ശര്‍മയ്ക്കൊപ്പമിറങ്ങിയ മായങ്ക് തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കി. 371 പന്തുകള്‍ നേരിട്ട മായങ്ക് 215 റണ്‍സെടുത്താണ് പുറത്തായത്.

ഇത് മായങ്കിന്‍റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ്. അതുതന്നെ ഇരട്ട സെഞ്ച്വറിയായപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അത് എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാമെന്ന മോഹത്തിനേറ്റ കനത്ത തിരിച്ചടിയായി. 22 ബൌണ്ടറികളും അഞ്ച് സിക്സറുകളുമടക്കമാണ് മായങ്ക് ഇരട്ട സെഞ്ച്വറിയിലേക്ക് എത്തിയത്.

ടെസ്റ്റില്‍ ഓപ്പണര്‍ എന്ന നിലയില്‍ സെഞ്ച്വറി നേടുന്ന മുപ്പത്തിമൂന്നാമത്തെ ഇന്ത്യന്‍ താരമാണ് മായങ്ക് അഗര്‍വാള്‍. രോഹിത് ശര്‍മയ്ക്കൊപ്പം ഒന്നാം വിക്കറ്റില്‍ 290 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മായങ്ക് അഗര്‍വാള്‍ പടുത്തുയര്‍ത്തിയത്. ഇത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏതൊരു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടായി.

204 പന്തുകളിലായിരുന്നു മായങ്ക് അഗര്‍വാള്‍ സെഞ്ച്വറി നേടിയത്. അടുത്ത സെഞ്ച്വറിക്ക് 154 പന്തുകള്‍ മാത്രമാണ് മായങ്കിന് നേരിടേണ്ടിവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :