ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കി ദക്ഷിണാഫ്രിക്ക; പൊരുതി ശ്രേയസും ഇഷാനും കാര്‍ത്തിക്കും

രേണുക വേണു| Last Modified ഞായര്‍, 12 ജൂണ്‍ 2022 (20:46 IST)

രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യയെ ചെറിയ സ്‌കോറില്‍ ഒതുക്കി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 148 റണ്‍സ്. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ക്ക് മാത്രമാണ് വ്യക്തിഗത സ്‌കോര്‍ 30 കടത്താന്‍ സാധിച്ചത്.

ശ്രേയസ് അയ്യര്‍ 35 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സുമായി 40 റണ്‍സ് നേടി ടോപ് സ്‌കോററായി. 21 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം ഇഷാന്‍ കിഷന്‍ 34 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക് 21 പന്തില്‍ 30 റണ്‍സ് നേടി. രണ്ട് ഫോറും രണ്ട് സിക്‌സുമാണ് പായിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അന്റിച്ച് നോര്‍ക്കിയ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, വെയ്ന്‍ പാര്‍നെല്‍, ഡ്വെയ്ന്‍ പ്രെത്തോറിയസ്, കേശവ് മഹാരാജ് ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :