നോർവേ ചെസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട ഇന്ത്യൻ യുവ ഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ

അഭിറാം മനോഹർ| Last Modified ശനി, 11 ജൂണ്‍ 2022 (14:42 IST)
നോർവേ ചെസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ യുവഗ്രാൻഡ് മാസ്റ്റർ പ്രജ്ഞാനന്ദ. ഗ്രൂപ്പ് എ വിഭാഗത്തിൽ ഒൻപത് റൗണ്ടുകളിൽ നിന്നായി 7.5 നേടികൊണ്ടാണ് പ്രജ്ഞാനന്ദയുടെ കിരീടനേട്ടം.

ഒറ്റ തോൽവി പോലും നേരിടാതെയാണ് ഒൻപത് റൗണ്ടുള്ള ടൂർണമെന്റിൽ പ്രജ്ഞാനന്ദയുടെ വിജയം.ഇസ്രായേലിന്റെ മാര്‍സല്‍ എഫ്രോയിംസ്‌കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിന്‍ സിയോ മൂന്നാമതുമെത്തി. നേരത്തെ ലോക ചെസ് ചാമ്പ്യനായ മാഗ്നസ് കാൾസനെ രണ്ട് തവണ അട്ടിമറിച്ച് കൊണ്ട് വാർത്തകളിൽ ഇടം നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :