India vs Pakistan Super 4 Match, Predicted 11: പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക രാഹുല്‍ ഇല്ലാതെ ! ഓപ്പണറായി റിഷഭ് പന്ത്; സാധ്യത ഇലവന്‍ ഇങ്ങനെ

സെപ്റ്റംബര്‍ നാല് ഞായറാഴ്ച രാത്രി 7.30 നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം

രേണുക വേണു| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (10:07 IST)

India vs Pakistan Super 4 Match, Predicted 11: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുക കെ.എല്‍.രാഹുല്‍ ഇല്ലാതെയെന്ന് റിപ്പോര്‍ട്ടുകള്‍. മോശം ഫോമിനെ തുടര്‍ന്ന് രാഹുലിനെ പുറത്തിരുത്താനാണ് സെലക്ടര്‍മാരുടെയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും തീരുമാനം. രാഹുലിന് പകരം റിഷഭ് പന്ത് ഓപ്പണറാകും. രവീന്ദ്ര ജഡേജ പരുക്കേറ്റ് പുറത്തായതിനാല്‍ പകരം ഒരു ഇടംകയ്യന്‍ ബാറ്റര്‍ അത്യാവശ്യമാണെന്ന നിലപാടിലാണ് സെലക്ടര്‍മാര്‍. ഇതാണ് റിഷഭ് പന്തിന് വഴി തുറന്നത്. യുസ്വേന്ദ്ര ചഹലിന് പകരം രവി ബിഷ്‌ണോയിയെ പരീക്ഷിക്കാനും സാധ്യതയുണ്ട്.

സാധ്യത ഇലവന്‍: രോഹിത് ശര്‍മ, റിഷഭ് പന്ത്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്ക്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ബുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍

സെപ്റ്റംബര്‍ നാല് ഞായറാഴ്ച രാത്രി 7.30 നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :