1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ravindra Jadeja Ruled out from Asia Cup

Ravindra Jadeja: ഏഷ്യാ കപ്പ്: പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍

സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം

Ravindra Jadeja Ruled out from Asia Cup
Ravindra Jadeja: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് വന്‍ തിരിച്ചടി. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ നിന്ന് പുറത്തായി. ജഡേജയില്ലാതെയാണ് ഇന്ത്യ ഇനിയുള്ള മത്സരങ്ങള്‍ കളിക്കുക. ജഡേജയ്ക്ക് പകരം ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബര്‍ നാല് ഞായറാഴ്ച രാത്രി 7.30 ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ വെച്ചാണ് കളി. 
 
അടുത്ത ലേഖനം
Asia Cup, Super 4 Match: ഏഷ്യാ കപ്പ്: സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ ഇന്നുമുതല്‍