അനുബന്ധ വാര്‍ത്തകള്‍
- ഗ്രൂപ്പിലെ ശക്തരെ വീഴ്ത്തി; ടീം സന്തുലിതം, പാക്കിസ്ഥാന് സെമി ഫൈനലിലേക്ക് ! ഇന്ത്യയ്ക്ക് ഇനി ജീവന്മരണ പോരാട്ടം
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 13,451 പേര്‍ക്ക്; മരണം 585
- രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 110കടന്നു
- രണ്ടാം ഡോസ് വാക്സിന് എടുക്കുന്നതില്‍ വിമുഖത: സമയപരിമിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് എടുക്കാത്തത് 11കോടി പേര്
- ചഹാലിനെയും കുൽദീപിനെയും ഒഴിവാക്കിയത് തെറ്റ്, ജഡേജയെ സ്പിന്നറായി കണക്കാക്കാനാവില്ല: വിമർശനവുമായി മഞ്ജരേക്കർ
ടി 20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന് ഇങ്ങനെ, വന്‍ അഴിച്ചുപണിക്ക് സാധ്യത
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പത്ത് വിക്കറ്റിനു തോറ്റ ഇന്ത്യ ടി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മികച്ച മാര്‍ജിനിലുള്ള ജയത്തിന് അപ്പുറം മറ്റൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാനെതിരായ പ്ലേയിങ് ഇലവനില്‍ നിന്ന് രണ്ടോ മൂന്നോ മാറ്റങ്ങള്‍ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രധാനമായും രണ്ട് മാറ്റങ്ങള്‍ ടീമില്‍ ഉറപ്പായിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ താക്കൂര്‍ മൂന്നാം പേസര്‍ ആയി ടീമില്‍ സ്ഥാനം പിടിക്കും. ഹാര്‍ദിക് പാണ്ഡ്യയെ മധ്യനിരയില്‍ നിന്ന് ഒഴിവാക്കും. പകരം ഇഷാന് കിഷന് ആയിരിക്കും ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് എത്തുക. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചഹറിനെ കളത്തിലിറക്കുമോ എന്നും കണ്ടറിയണം.
സാധ്യത ഇലവന് ഇങ്ങനെ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ