രേണുക വേണു|
Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2024 (13:10 IST)
India vs New Zealand, 2nd Test: പൂണെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 156 നു പുറത്ത്. ന്യൂസിലന്‍ഡിനു 103 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചു. ഒന്നാം ഇന്നിങ്‌സില്‍ 259 റണ്‍സാണ് ന്യൂസിലന്‍ഡ് നേടിയത്.
16-1 എന്ന നിലയിലാണ് രണ്ടാം ദിനമായ ഇന്ന് ഇന്ത്യ ബാറ്റിങ് പുനഃരാരംഭിച്ചത്. 140 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന ഒന്‍പത് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. 46 പന്തില്‍ 38 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും 30 റണ്‍സ് വീതമെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍ 21 പന്തില്‍ പുറത്താകാതെ 18 റണ്‍സ് നേടി വാലറ്റത്ത് പൊരുതി നോക്കി. രോഹിത് ശര്‍മ (പൂജ്യം), വിരാട് കോലി (ഒന്ന്), റിഷഭ് പന്ത് (18), സര്‍ഫറാസ് ഖാന്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി.
കിവീസിനായി മിച്ചല്‍ സാന്റ്‌നര്‍ 19.3 ഓവറില്‍ 53 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ ഫിലിപ്‌സിന് രണ്ട് വിക്കറ്റ്. ടിം സൗത്തി ഒരു വിക്കറ്റ് സ്വന്തമാക്കി.