India vs England, 3rd Test: 'രാഹുലേ, ദ്രാവിഡാവണേ'; പതറുന്ന ഇന്ത്യയെ പിടിച്ചുനിര്‍ത്തി കെഎല്‍ 'ഹാന്‍ഡ്', ഇന്ന് നിര്‍ണായകം

അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍.രാഹുലും (113 പന്തില്‍ 53), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും (33 പന്തില്‍ 19) ആണ് ക്രീസില്‍

India vs England Lords test Live, KL Rahul, India vs England, IND vs ENG, Lord's Test, India vs England 3rd Test Day 2, India England Test Match Updates, Shubman Gill, India England match Preview, ലോര്‍ഡ്‌സ് ടെസ്റ്റ്, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്
Lord's| രേണുക വേണു| Last Modified ശനി, 12 ജൂലൈ 2025 (08:04 IST)
KL Rahul

India vs England, 3rd Test: ലോര്‍ഡ്‌സ് ടെസ്റ്റില്‍ മൂന്നാം ദിനമായ ഇന്ന് ഇന്ത്യക്ക് നിര്‍ണായകം. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 387 ലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 145 റണ്‍സ് നേടിയിട്ടുണ്ട്.

അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍.രാഹുലും (113 പന്തില്‍ 53), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും (33 പന്തില്‍ 19) ആണ് ക്രീസില്‍. രാഹുല്‍ ദ്രാവിഡും ചേതേശ്വര്‍ പുജാരയും ഇന്ത്യക്കായി പലതവണ പ്രതിരോധക്കോട്ട തീര്‍ത്ത പോലെ കെ.എല്‍.രാഹുല്‍ ലോര്‍ഡ്‌സില്‍ രക്ഷകനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

യശസ്വി ജയ്‌സ്വാള്‍ (എട്ട് പന്തില്‍ 13), കരുണ്‍ നായര്‍ (62 പന്തില്‍ 40), നായകന്‍ ശുഭ്മാന്‍ ഗില്‍ (44 പന്തില്‍ 16) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 387 നു ഓള്‍ഔട്ട് ആയി. ജസ്പ്രിത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിനും നിതീഷ് കുമാര്‍ റെഡ്ഡിക്കും രണ്ട് വീതം വിക്കറ്റുകള്‍. രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് സ്വന്തമാക്കി. സെഞ്ചുറി നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. ജാമി സ്മിത്ത് (56 പന്തില്‍ 51), ബ്രണ്ടന്‍ കാര്‍സ് (83 പന്തില്‍ 56) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :