അഭിറാം മനോഹർ|
Last Modified തിങ്കള്‍, 26 ഫെബ്രുവരി 2024 (14:29 IST)
ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കി ടീം ഇന്ത്യ. ഇരുഭാഗത്തേക്കും മാറിമറിഞ്ഞ ആവേശകരമായ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. സ്‌കോര്‍: ഇംഗ്ലണ്ട് 353,145 ഇന്ത്യ 307,192/5. ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന നിലയില്‍ നിന്നും 36 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യ 5 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറലും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
റാഞ്ചി ടെസ്റ്റില്‍ വിജയിച്ചതോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ 31ന് സ്വന്തമാക്കി. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട് പരമ്പരയില്‍ പിന്നില്‍ നിന്ന ശേഷമാണ് തുടര്‍ച്ചയായി 3 ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചത്. ബാസ്‌ബോള്‍ ശൈലി പിന്തുടര്‍ന്ന ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ
ടെസ്റ്റ് പരമ്പര തോല്‍വിയാണിത്. ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്ങ്‌സില്‍ നായകന്‍ രോഹിത് ശര്‍മയും(55) ശുഭ്മാന്‍ ഗില്ലും(52*) അര്‍ധസെഞ്ചുറികള്‍ നേടി. ധ്രുവ് ജുറലും യശ്വസി ജയ്‌സ്വാളും 37 റണ്‍സ് നേടി തിളങ്ങി. ഇംഗ്ലണ്ടിനായി ഷോയ്ബ് ബഷീര്‍ മത്സരത്തില്‍ 8 വിക്കറ്റുകള്‍ സ്വന്തമാക്കി.