രേണുക വേണു|
Last Modified വ്യാഴം, 11 ജനുവരി 2024 (18:59 IST)
India vs Afghanistan: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനുള്ള പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഇല്ല. രോഹിത് ശര്‍മ നായകസ്ഥാനത്ത് മടങ്ങിയെത്തിയപ്പോള്‍ മുതിര്‍ന്ന താരം വിരാട് കോലി ബെഞ്ചില്‍. ആദ്യ രണ്ട് കളികളിലും കോലി കളിക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചു.
പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍