എതിരാളി ഓസ്ട്രേലിയാണ്; നടുവൊടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര - രണ്ടാം ടെസ്‌റ്റും ദുരന്തം

രണ്ടാം ടെസ്‌റ്റും ദുരന്തം; നടുവൊടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര

India v Australia , Bengaluru test , virat kohli , team india , cricket , KL Rahul , 2nd Test , രവീന്ദ്ര ജഡേജ , വിരാട് കോഹ്‌ലി , അഭിനവ് മുകുന്ദ് , ഇന്ത്യ ഓസ്‌ട്രേലിയ ടെസ്‌റ്റ്
ബംഗലൂരു| jibin| Last Updated: ശനി, 4 മാര്‍ച്ച് 2017 (15:56 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 189 റണ്‍സിന് പുറത്ത്. 22.2 ഓവറിൽ 50 റൺസ്​ വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നാഥന്‍ ലിയോണ്‍ ആണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിച്ചത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ കെഎല്‍ രാഹുല്‍ (90) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയ ഏക ബാറ്റ്‌സ്മാന്‍.

62.1 ഓവർ പിന്നിടു​മ്പോൾ ആറ് വിക്കറ്റ്​ നഷ്​ടത്തിൽ 176 റൺസുമായി മുന്നോട്ട്​ പോകവെയാണ്​ ശേഷിക്കുന്ന വിക്കറ്റും പൊടുന്നനെ വീണത്​. ഓപ്പണര്‍ അഭിനവ് മുകുന്ദ് (0), ചേതേശ്വര്‍ പൂജാര(17), വിരാട് കോഹ്‌ലി (12), രഹാനെ(17), കരുണ്‍ നായര്‍ ‍(26), അശ്വിന്‍ ‍(7), വൃദ്ധിമാന്‍ സാഹ(1), (3), ഇഷാന്ത് ശര്‍മ്മ (0) എന്നിവരാണ് പുറത്തായത്. ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

ടോസ്​ നേടി ബാറ്റെടുത്ത ഇന്ത്യക്ക്​ റണ്ണൊന്നുമെടുക്കാതെ തന്നെ അഭിനവ്​ മുകുന്ദിനെ നഷ്​ടമായി. പിന്നാലെ കോഹ്​ലി, പൂജാര, രഹാനെ എന്നിവര്‍ ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരാജയപ്പെടുന്നതാണ് കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :