കോഹ്‌ലിയെ കുടുക്കാന്‍ അവര്‍ ശ്രമിച്ചു, ഇനി നിങ്ങള്‍ ആഗ്രഹിക്കുന്നത് കാണാം - ഗാംഗുലി തുറന്നടിക്കുന്നു

കോഹ്‌ലിയെ കുടുക്കാന്‍ അവര്‍ ശ്രമിച്ചുവെന്ന് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍

Virat Kohli , Australia India test match , pune test , team india , cricket ,  Sourav Ganguly , സൗരവ് ഗാംഗുലി , വിരാട് കോഹ്‌ലി , സ്‌റ്റുവര്‍ട്ട് ബോര്‍ഡ് , പൂനെ ടെസ്‌റ്റ് , സ്‌റ്റുവര്‍ട്ട് ബോര്‍ഡ് , ഇന്ത്യന്‍ ക്യാപ്‌റ്റന്‍
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (15:30 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ പഴികേള്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുൻ നായകൻ സൗരവ് ഗാംഗുലി. കോഹ്‌ലി മനുഷ്യനാണ്, ചില ദിവസങ്ങളിൽ അദ്ദേഹവും പരാജയപ്പെടും. ഒരു തോൽവിയുടെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. കോഹ്‌ലി തിരിച്ചുവരുന്നത് ഇനി കാണാമെന്നും ഗാംഗുലി പറഞ്ഞു.

ഓഫ് സ്‌റ്റംമ്പിന് പുറത്ത് പന്തെറിഞ്ഞ് കോഹ്‌ലിയെ കുടുക്കുക എന്ന തന്ത്രമാണ് ഓസ്‌ട്രേലിയന്‍ ബോളര്‍ പുറത്തെടുത്തത്. നേരത്തെ ഇംഗ്ലണ്ട് ബോളര്‍മാര സ്‌റ്റുവര്‍ട്ട് ബോര്‍ഡും ജയിംസ് ആന്‍ഡേഴ്‌സണും ഇത്തരത്തില്‍ കോഹ്‌ലിക്കെതിരെ ബോള്‍ ചെയ്‌തിട്ടുണ്ടെന്നും ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തില്‍ ദാദ വ്യക്തമാക്കി.

പൂനെയിലെ ബാറ്റിംഗ് വിഷമകരമായ പിച്ചില്‍ 441 റണ്‍സ് എന്ന വിജയലക്ഷ്യം ബുദ്ധിമുട്ടാണ്. അടുത്ത ടെസ്‌റ്റ് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ക്ലാസ് കോഹ്‌ലിക്കുണ്ട്. ഓസ്‌ട്രേലിയക്കെതിരെ അദ്ദേഹത്തിന് നല്ല റെക്കോര്‍ഡാണുള്ളതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :