പ്രവര്‍ത്തകരെ കൊണ്ട് കാല് തടവിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറലാകുന്നു !

പ്രവര്‍ത്തകരെ കൊണ്ട് പാദസേവ ചെയിപ്പിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറലാകുന്നു !

ന്യൂഡല്‍ഹി| AISWARYA| Last Modified വെള്ളി, 17 നവം‌ബര്‍ 2017 (11:25 IST)
തെരഞ്ഞെടുപ്പ് പ്രചരണം നടത്തി ക്ഷീണിച്ച മന്ത്രി പ്രവര്‍ത്തകരെക്കൊണ്ട്‌ തന്റെ കാലുകള്‍ തിരുമ്മിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഉത്തര്‍പ്രദേശ് മന്ത്രി നന്ദഗോപാല്‍ ഗുപ്തയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവാദത്തിലായിരിക്കുന്നത്.

അലഹബാദ് സൗത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗുപ്ത. മന്ത്രിയുടെ ആവശ്യപ്രകാരമാണോ കാലുകള്‍ തിരുമ്മുന്നതെന്ന് വീഡിയോയില്‍ വ്യക്തമല്ല. പാദസേവയും അടിമത്തവും മുഖമുദ്രയാക്കിയ ബിജെപി സംസ്ഥാനനേതൃത്വത്തിന്റ ഏറ്റവും മികച്ച തെളിവാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുയരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :