ജൊഹന്നാസ്ബർഗ്|
jibin|
Last Modified ഞായര്‍, 11 ഫെബ്രുവരി 2018 (10:37 IST)
ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുവിക്കറ്റിന് ജയം. മഴ നിയമപ്രകാരം 28 ഓവറിൽ 202 റണ്‍സ് നേടേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 25.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
നായകൻ എയ്ഡൻ മാർക്രം(22), അംല (33), ഡിവില്ലിയേഴ്സ് (26), മില്ലർ (39), ക്ളാസൻ (43*) എന്നിവരുടെ പോരാട്ടമാണ് ആതിഥേയർക്ക് പരമ്പരയിലെ ആദ്യ ജയം നൽകിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 289 റണ്‍സാണ് എടുത്തു. ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 105 പന്തുകൾ നേരിട്ട് 109 റൺസെടുത്താണ് ധവാൻ പുറത്താകുന്നത്.
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റു നഷ്ടത്തിൽ 289 റൺസാണ് നേടിയത്. ഓപ്പണർ ശിഖർ ധവാന്റെ (105 പന്തില്‍ 109)
സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെത്തിയത്.
രോഹിത് ശർമ (19 പന്തിൽ 5), വിരാട് കോഹ്‍ലി (83 പന്തിൽ 75), അജിങ്ക്യ രഹാനെ (15 പന്തിൽ എട്ട്), ശ്രേയസ് അയ്യർ (21 പന്തിൽ 18), ഹാർദിക് പാണ്ഡ്യ (13 പന്തിൽ ഒൻപത്),ഭുവനേശ്വർ കുമാർ (ഏഴു പന്തിൽ അഞ്ച്) എന്നിവരാണ് ധവാനു പുറമെ പുറത്തായ ഇന്ത്യൻ താരങ്ങള്‍. എംഎസ്. ധോണി(43 പന്തിൽ 42), കുൽദീപ് യാദവ് എന്നിവര്‍ പുറത്താകാതെനിന്നു.
അഞ്ചാം ഏകദിനം ചൊവ്വാഴ്ച നടക്കും. ആറു മത്സര പരമ്പരയിൽ ഇന്ത്യ 3-1 ന് മുന്നിലാണ്.