1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. india's playing eleven for second test

രണ്ടാം ടെസ്റ്റിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ ടീം, അഞ്ച് മാറ്റങ്ങൾക്ക് സാധ്യത

ടെസ്റ്റ്
ഓസീസിനെതിരെ രണ്ടാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിൽ നിർണായകമാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന.ടീമിൽ അഞ്ചോളം മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട് ചെയ്യുന്നത്.ആദ്യത്തെ കുട്ടിയുടെ ജനനത്തെ തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലി നാട്ടിൽ പോകുന്ന സാഹചര്യത്തിൽ അജിങ്ക്യ രഹാനെയായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക. പരിക്കേറ്റ മുഹമ്മദ് ഷമിക്ക് നവ്ദീപ് സെയ്‌നിയോ മുഹമ്മദ് സിറാജോ ടീമിൽ ഇടംപിടിചേക്കും.
 
ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും പരാജയപ്പെട്ട പൃഥ്വി ഷായ്ക്ക് പകരം കെ എൽ രാഹുലും നായകൻ വിരാട് കോലിക്ക് പകരം ശുഭമാൻ ഗില്ലും ടീമിലെത്തും ഹനുമാ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജയും ആദ്യ ടെസ്റ്റിൽ പരാജയമായ കീപ്പർ വൃദ്ധിമാൻ സാഹക്ക് പകരം ഋഷഭ് പന്തും ടീമിലെത്താനാണ് സാധ്യത.
 
നേരത്തെ അഡലൈഡിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു ഇന്ത്യൻ തോൽവി. ഈ മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും ചെറിയ സ്കോറെന്ന നാണക്കേടിന്റെ റെക്കോർഡും ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു.ഡിസംബർ 26 ന് മെൽബണിലാണ് ഇന്ത്യ ഓസീസ് രണ്ടാം ടെസ്റ്റ് മത്സരം.
അടുത്ത ലേഖനം
ഇന്ത്യ രക്ഷപ്പെടണം എങ്കിൽ രാഹുൽ ദ്രാവിഡിനെ ഉടൻ ഓസ്ട്രേലിയയിലേയ്ക്ക് അയയ്ക്കൂ... !