1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asia Cup Super Four Matches India vs Pakistan

Asia Cup 2025, Super Four matches: സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഇന്നുമുതല്‍; നാളെ ഇന്ത്യ-പാക്കിസ്ഥാന്‍ പോര്

സൂപ്പര്‍ ഫോറില്‍ പ്രവേശിച്ച ഓരോ ടീമിനും മറ്റു മൂന്ന് ടീമുകളുമായും കളിയുണ്ട്

Asia Cup Super Four Matches India vs Pakistan, Super Four, Super 4, India vs Pakistan, ഏഷ്യ കപ്പ്, ഇന്ത്യ-പാക്കിസ്ഥാന്‍, സൂപ്പര്‍ ഫോര്‍
India
Asia Cup 2025, Super Four Matches: ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്കു ഇന്നു തുടക്കം. ആദ്യ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ശ്രീലങ്ക ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശിനെ നേരിടും. 
 
സൂപ്പര്‍ ഫോറില്‍ പ്രവേശിച്ച ഓരോ ടീമിനും മറ്റു മൂന്ന് ടീമുകളുമായും കളിയുണ്ട്. അതിനുശേഷം ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവര്‍ തമ്മില്‍ ഫൈനല്‍ കളിക്കും. നാളെ (ഞായറാഴ്ച) സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യക്കായിരുന്നു ജയം. 


സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച പാക്കിസ്ഥാന്‍ vs ശ്രീലങ്ക മത്സരം. സെപ്റ്റംബര്‍ 24 ബുധനാഴ്ച ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. സെപ്റ്റംബര്‍ 25 നു പാക്കിസ്ഥാനും ബംഗ്ലാദേശും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് എതിരാളികള്‍ ശ്രീലങ്ക. സെപ്റ്റംബര്‍ 28 ഞായറാഴ്ച സൂപ്പര്‍ ഫോറിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഫൈനല്‍. 
അടുത്ത ലേഖനം
India vs Oman, Asia Cup 2025: ഒമാന്‍ പേടിപ്പിച്ചു, ഒടുവില്‍ 21 റണ്‍സ് ജയം; ഗ്രൂപ്പ് ചാംപ്യന്‍മാരായി ഇന്ത്യ സൂപ്പര്‍ ഫോറില്‍