കൊല്‍ക്കത്ത|
jibin|
Last Modified ശനി, 19 മാര്‍ച്ച് 2016 (21:00 IST)
ട്വന്റി-20 ലോകകപ്പിന്റെ ഹൈവോള്‍ട്ടേജ് മത്സരമായ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മികച്ച തുടക്കം. മഴമൂലം 18 ഓവറാക്കി ചുരുക്കിയ കളിയില്‍ 7 ഓവര്‍ പിന്നിട്ടപ്പോള്‍ 34 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. ഷര്‍ജീല്‍ ഖാന്‍
(16*), അഹമ്മദ് ഷെര്‍സാദ് (16*) എന്നിവരാണ് ക്രീസില്‍.
ആദ്യ ഓവറുകളില്‍ സ്‌പിന്നര്‍മാരെ പന്ത് ഏല്‍പ്പിച്ച മഹേന്ദ്ര സിംഗ് ധോണി പാകിസ്ഥാനി ഓപ്പണര്‍മാരെ വരിഞ്ഞു മുറുക്കുകയായിരുന്നു. മഴ പെയ്‌തതിന്റെ ആനുകൂല്യം മുതലെടുക്കാനാണ് ഇന്ത്യന്‍ നായകന്റെ പദ്ധതി.
7.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴ മൂലം വൈകുകയായിരുന്നു. ടോസ് നേടിയ ഇന്ത്യന്‍ ധോണി പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
കഴിഞ്ഞ മൽസരത്തിലിറങ്ങിയ അതേ ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇരുടീമുകൾക്കും അനുകൂലമായ ചരിത്രഘടകങ്ങളുണ്ടെന്നതാണ് ഇന്നത്തെ മൽസരത്തിന്റെ പ്രത്യേകത. ലോകകപ്പിൽ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിട്ടില്ല. അതേസമയം, ഇന്നത്തെ മൽസരം നടക്കുന്ന കൊൽക്കത്തയിൽ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോൽപ്പിക്കാനുമായിട്ടില്ല.