ഇന്ത്യക്കെതിരെ പാകിസ്ഥാനാണ് വിജയസാധ്യത: ഗവാസ്‌കര്‍

ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലാണ്

സുനില്‍ ഗവാസ്‌കര്‍ , ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് , ജസ്പ്രിത് ബും
ന്യൂഡല്‍ഹി| jibin| Last Updated: വെള്ളി, 18 മാര്‍ച്ച് 2016 (23:35 IST)
ഇന്ത്യക്കെതിരെ പാകിസ്ഥാനാണ് വിജയസാധ്യതയെന്ന് സുനില്‍ ഗവാസ്‌കര്‍‍. ഇന്ത്യന്‍ ബാറ്റിംഗും പാകിസ്ഥാന്‍ ബോളിംഗും തമ്മിലാണ് പോരാട്ടം നടക്കുക. എന്നാല്‍, ആദ്യ മത്സരത്തില്‍ ജയിച്ച പാകിസ്ഥാനാണ് മുന്‍ തൂക്കം. ന്യൂസീലന്‍ഡിനെതിരായ തോല്‍വിയോടെ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ബോളിംഗ് വിഭാഗം മോശമല്ലെങ്കിലും ഇടങ്കയ്യന്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ബാറ്റിംഗിനെ വിറപ്പിച്ചത് മറക്കാന്‍ സാധിക്കില്ല. അശ്വിന്‍ മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. നെഹ്‌റ മികവ് തുടരുകയാണ്. ഇവര്‍ക്ക് കൂട്ടായി ജസ്പ്രിത് ബുംറയും ഉള്ളത് പാക് ബാറ്റിംഗിനെ വിറപ്പിക്കാന്‍ സഹായിക്കുമെന്നും ഗവാസ്‌കര്‍ പറഞ്ഞു

ബംഗ്ലദേശിനെ തോല്‍പ്പിച്ച പാകിസ്ഥാന് മാനസികമായ മുന്‍ തൂക്കമുണ്ട്. അതുകൊണ്ടു തന്നെ പാകിസ്ഥാനാണു സാധ്യത കൂടുതലെന്നു ഞാന്‍ കരുതുന്നു. ഒരു മല്‍സരത്തിന്റെ ഗതി തിരിയാന്‍ ഒന്നോ ഒന്നരയോ ഓവര്‍ മതിയാകുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :