ന്യൂഡൽഹി|
jibin|
Last Modified ശനി, 1 ഒക്‌ടോബര്‍ 2016 (15:50 IST)
ഇന്ത്യ പാകിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ ക്രിക്കറ്റിലും നിലപാട് കര്‍ശനമാക്കി ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ ഓഫ് ഇന്ത്യ (ബിസിസിഐ). അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ഇരു രാജ്യങ്ങളേയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടു.
ഇരു താരങ്ങളും നേരിട്ട് വന്നാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ മത്സരം ഗുണകരമാകില്ലെന്നും ബിസിസിഐ പ്രസിഡൻറ് അനുരാഗ് താക്കൂർ വ്യക്തമാക്കി.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും രാജ്യത്തിന്റെ വേദനയില്‍ പങ്കു ചേരുകയും ചെയ്‌തിരുന്നു. ഇതിനാല്‍ ഇരു ടീമുകളും നേരിട്ട് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.