ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

‘ചിരിച്ചുകൊണ്ട് വിക്കറ്റ് വീഴ്ത്തുന്ന’ ബാലാജി കളിമതിയാക്കി

lakshmipathi balaji, india, cricket ലക്ഷ്മിപതി ബാലാജി, ഇന്ത്യ, ക്രിക്കറ്റ്
സജിത്ത്| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (14:16 IST)
ഇന്ത്യന്‍ താരം ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഇതോടെ പതിനാറ് വര്‍ഷം നീണ്ട കരിയറിനാണ് ബാലാജി വിരാമമിടുന്നത്. എട്ട് ടെസ്റ്റുകളും 30 ഏകദിനങ്ങളും അഞ്ച് ട്വന്റി-20 മത്സരവും ബാലാജി ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.

2002ലാണ് ബാലാജി അന്തരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ച താരമാണ് അദ്ദേഹം. എങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴച്ചവെക്കാന്‍ സാധിക്കാത്തതും ഇടക്കിടക്കുള്ള പരുക്കുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.

2004ല്‍ പാകിസ്ഥാനെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയപ്പോള്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ബാലാജി നടത്തിയത്. അതോടെയാണ് ജനപ്രിയ ക്രിക്കറ്റ് താരമായി ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചത്.

എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 37.18 ശരാശരിയില്‍ 27 വിക്കറ്റും 30 ഏകദിനത്തില്‍ നിന്നും 34 വിക്കറ്റും സ്വന്തമാക്കാന്‍ ബാലാജിക്ക് കഴിഞ്ഞു. ടി20യില്‍ നിന്നായി പത്ത് അന്താരാഷ്ട്ര വിക്കറ്റുകളാണ് ബാലാജിയുടെ നേട്ടം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 330 വിക്കറ്റും ഐപിഎല്ലില്‍ 76 വിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :