കോഹ്‌ലിയുടെ ഈ ടീം ഞായറാഴ്‌ച ജയിക്കണമെങ്കില്‍ ഇതൊക്കെ സംഭവിക്കണം; മറുവശത്ത് മോര്‍ഗനാണ്!

രണ്ടാം ട്വന്റി- 20യില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ‘മാരകമായ കളി’

 india england , virat kohli , ms dhoni , Eoin Morgan , twenty 20 , വിരാട് കോഹ്‌ലി , ഇന്ത്യ , ഇംഗ്ലണ്ട് ,  മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്‌ന
ന്യൂഡല്‍ഹി| jibin| Last Modified ശനി, 28 ജനുവരി 2017 (17:12 IST)
വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഞായറാഴ്‌ച നടക്കുന്ന ട്വന്റി- 20 പോരാട്ടത്തില്‍ ജയിച്ചേ മതിയാകു. ആദ്യ മത്സരം തോറ്റതിനാല്‍ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ജയത്തില്‍ കൂടുതലൊന്നും കോഹ്‌ലിയും സംഘവും ആഗ്രഹിക്കുന്നില്ല.

രണ്ടാം ഏകദിനം ഇന്ത്യക്ക് അത്ര എളുപ്പമായിരിക്കില്ല. അലക്ഷ്യമായ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയന്ന ബാറ്റ്‌സ്‌മാരും, മികച്ച ഓപ്പണിംഗ് ഇല്ലാത്തതും, മോശം ബോളിംഗ് വിഭാഗവും ഇന്ത്യക്ക് തലവേദനയാണ്. കരുത്തുറ്റ ഇംഗ്ലണ്ട് നിരയ്‌ക്കെതിരെ ജയിക്കണമെങ്കില്‍ സമസ്ഥ മേഖലയിലും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

ആദ്യ മത്സരത്തില്‍ 147 റണ്‍സ് എന്ന ദുര്‍ബലമായ ടോട്ടലാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. ജയിക്കേണ്ടതിന് 30, 40 റണ്‍സ് കൂടി അധികമായി വേണമായിരുന്നുവെന്നാണ് മത്സരശേഷം കോഹ്‌ലി വ്യക്തമാക്കിയത്. വിരാട് കോഹ്‌ലി, മഹേന്ദ്ര സിംഗ് ധോണി, സുരേഷ് റെയ്‌ന എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ യുവരാജ് പരാജയപ്പെട്ടു. മികച്ച സ്‌കോര്‍ ലക്ഷ്യമാക്കി ഈ ബാറ്റ്‌സ്‌മാന്മാര്‍ ബാറ്റ് വീശിയാല്‍ മാത്രമെ പ്രതീക്ഷയ്‌ക്ക് വകയുള്ളൂ.

ഓപ്പണര്‍ സ്ഥാനത്തെത്തുന്ന കോഹ്‌ലി പത്ത് ഓവറോളം ക്രീസില്‍ ഉണ്ടാകുകയും ധോണി പ്രതാപ കാലത്തേക്ക് തിരിച്ചെത്തുകയും ചെയ്യണം. അതിനൊപ്പം യുവരാജില്‍ നിന്നും റെയ്‌നയില്‍ നിന്നും ഭേദപ്പെട്ട പ്രകടവുമുണ്ടായാല്‍ മാത്രമെ 200 റണ്‍സ് എന്ന ടോട്ടല്‍ സ്വന്തമാക്കാന്‍ സാധിക്കു. യുവതാരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരത്ത സാഹചര്യത്തില്‍ മുതിര്‍ന്ന താരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്.

ഇയാന്‍ മോര്‍ഗന്റെ ഇഗ്ലീഷ് ടീമിനെ അതിവേഗം കൂടാരം കയറ്റാനുള്ള ശേഷി ആശിഷ് നെഹ്‌റ നയിക്കുന്ന ബോളിംഗ് വിഭാഗത്തില്ല. ടോസ് നേടിയാല്‍ എതിരാളികളെ ബാറ്റിംഗിന് അയച്ച് ചെറിയ ടോട്ടലില്‍ പിടിച്ചു കെട്ടുക എന്ന തന്ത്രമായിരിക്കും കോഹ്‌ലിക്കുള്ളത്. മറിച്ചായാല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര സ്‌ഫോടനാത്മകമായ പ്രകടനം പുറത്തെടുത്തെ മതിയാകു.

ബോളിംഗിന്റെ കാര്യം നോക്കിയാല്‍ യുവതാരമായ ചാഹല്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തപ്പോള്‍ ബുമ്രയും പാണ്ഡ്യയയും പരാജയമായിരുന്നു. കൂറ്റന്‍ ഷോട്ടുകള്‍ കളിക്കാന്‍ മടിയില്ലാത്ത ഇംഗ്ലീഷ് താരങ്ങളെ നിയന്ത്രിക്കാന്‍ റെയ്‌നയുടെ സ്‌പിന്നിനും സാധിക്കില്ല. ജാസന്‍ റോയ്, സാം ബില്ലിംഗ്‌സ്, ജോ റൂട്ട്, ഇയാന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‍സ് എന്നീ മുന്‍ നിര ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്മാര്‍ വമ്പന്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിവുള്ള താരങ്ങളാണ്.

ബാറ്റിംഗും ബോളിംഗും പരാജയപ്പെട്ടതാണ് ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍‌വി സമ്മാനിച്ചത്. ഈ മത്സരത്തിലെ പോരായ്‌മകള്‍ മനസിലാക്കി പുതു തന്ത്രങ്ങള്‍ മെനഞ്ഞെടുത്താല്‍ മാത്രമെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം നേടാന്‍ സാധിക്കൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :