ദുബായ്|
vishnu|
Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (13:53 IST)
ലോകകപ്പില്‍ പോരാട്ടത്തിനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളി ജയിക്കണമെങ്കില്‍ ഇന്ത്യന്‍ ബൌളര്‍മാരെ ദൈവം രക്ഷിക്കണമെന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നൂറ്റാണ്ടിലെ തന്നെ മോശം ബൌളിംഗ് നിരയുമായാണ് ഇന്ത്യ മറ്റ്സത്തിനിറങ്ങിയിരിക്കുന്നത്. മൂര്‍ച്ചയില്ലത്ത ബൌളിംഗും കൂട്ടത്തില്‍ താളം പിഴച്ച ബാറ്റിംഗുമാകുമ്പോള്‍ ഇന്ത്യ ഗ്രൂപ്പ് മത്സരമെങ്കിലും കടന്നുകിട്ടുമെന്ന് ആരാധകര്‍ പോലും പ്രതീക്ഷിക്കാത്തപ്പൊഴാണ് ആച്ചിന്റെ കമന്റും എത്തിയിരിക്കുന്നത്.
മറ്റൊന്നുമല്ല ലോകകപ്പില്‍ പുതിയതായി കൊണ്ടുവന്ന് നിയമമാണ് ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് കാരണം. 30 വാര സര്‍ക്കിളിന് പുറത്ത് വെറും നാലേ നാല് ഫീല്‍ഡര്‍മാരെ മാത്രമേ നിര്‍ത്താന്‍ പാടുള്ളു എന്നാണ് പുതിയ നിയമം. അതുപ്രകാരം ബാറ്റ്സ്മാന്മാരെ ഈ നിയമം കൂടുതല്‍ സഹായിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്. എന്നാല്‍ ഫോമിലല്ലാത്ത ബാറ്റ്‌സ്മാന്‍മാര്‍ക്ക് സിംഗിളുകള്‍ എടുത്ത് കളിച്ച് ഫോമിലെത്താന്‍ ഈ നിയമം വിഷമമാകും - സച്ചിന്‍ നിരീക്ഷിക്കുന്നു. പക്ഷേ ഫോമിലുള്ള രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ക്രീസിലെങ്കില്‍ ഈ നിയമം ഫീല്‍ഡിംഗ് ടീമിന് പ്രശ്‌നമാകും. പിന്നെ ബൗളര്‍മാരെ രക്ഷിക്കാന്‍ ദൈവം തന്നെ വിചാരിക്കണം- സച്ചിന്‍ പറയുന്നു.
സമീപകാലത്തെ ഏറ്റവും മോശം ബൗളിംഗ് നിരയുമായിട്ടാണ് ഇന്ത്യ ലോകകപ്പിന് തയ്യാറെടുക്കുന്നത്. ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്ക് പിന്നാലെ ഇടിത്തീയായി ഭുവനേശ്വര്‍ കുമാറിനും പരിക്കേറ്റതോടെ ടീം ഇന്ത്യ ദുര്‍ബലമായിരിക്കുകയാണ്. സ്പിന്നിലും പഴയ പെരുമയില്ല. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച സീനിയര്‍ ബൗളര്‍മാരായ സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഇത്തവണ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുമില്ല. ഏതായാലും ഇന്ത്യ ബൌളിംഗ് തെരഞ്ഞെടുക്കുമ്പോള്‍ ഫീല്‍ഡര്‍മാര്‍ക്ക് വെറുതേ നില്‍ക്കാന്‍ സമയം ഒട്ടും തന്നെ കിട്ടിയെന്നു വരില്ല എന്ന് ചുരുക്കം. അതിനിടെയാണ് കൂനിന്മേല്‍ കുരു പോലെ പുതിയ നിയമവും.