ഭുവനേശ്വര്‍ കുമാറിനും പരുക്ക്; ഇന്ത്യ വീണ്ടും ആശങ്കയില്‍

ഭുവനേശ്വര്‍ കുമാര്‍, ഇന്ത്യ, ക്രിക്കറ്റ്
അഡ്‌ലെയ്ഡ്| vishnu| Last Modified ബുധന്‍, 11 ഫെബ്രുവരി 2015 (10:36 IST)
ലോകകപ്പ്
മത്സരങ്ങള്‍ തുടങ്ങള്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്യാമൊഇനെ ആശങ്കയിലാക്കി പേസര്‍ ഭുവനേശ്വര്‍ കുമാറിന് പരുക്കേറ്റു. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ വച്ചാണ് ഭുവനേശ്വറിന് പരുക്കേറ്റത്. തുടര്‍ന്ന് അഞ്ചു ഓവര്‍ എറിഞ്ഞ ശേഷം പിന്മാറിയ ഭുവനേശ്വര്‍ അഫ്ഗാനിസ്ഥാനെതിരെ കളിച്ചിരുന്നില്ല. പര്യടനത്തിന്റെ തുടക്കം മുതല്‍ പരുക്കിന്റെ പിടിയിലായ ഭുവനേശ്വര്‍ ലോകകപ്പില്‍ മത്സരിക്കുന്ന കാര്യം ഉറപ്പില്ല.

ഈ സാഹചര്യത്തില്‍ പേസര്‍ ധവാല്‍ കുല്‍ക്കര്‍ണിയോട് ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയില്‍ തുടരാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ച കുല്‍ക്കര്‍ണിക്ക് ടൂര്‍ണമെന്റിടലുടനീളം ഇന്ത്യന്‍ ടീമിനൊപ്പം താമസിക്കാം. ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് മൂര്‍ച്ചയില്ലെന്ന ആരോപണം നേരിടുന്നതിനിടെയാണ് പുതിയ തലവേദന ഉടലെടുത്തിരിക്കുന്നത്.

എന്നാല്‍ ഭുവനേശ്വറിന്റെ പരിക്ക് ഭേദമാകും വരെ കാത്തിരിക്കാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. പകരക്കാരനെ തേടി തത്ക്കാലം ഐസിസിയെ സമീപിക്കേണ്ടതില്ല എന്നാണ് ഇപ്പോള്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം പരുക്ക് കാരണം ഇഷാന്തിനെ നഷ്ടമായ ഇന്ത്യക്ക് ഭുവനേശ്വറിന്റെ അസാന്നിദ്ധ്യം കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :