കൊളംബോ|
സജിത്ത്|
Last Updated:
ശനി, 24 ഡിസംബര്‍ 2016 (09:20 IST)
അണ്ടര്‍-19 ഏഷ്യാകപ്പ് കിരീടം ഇന്ത്യക്ക്. ശ്രീലങ്കയെ 34 റണ്‍സിന് തോല്‍പിച്ചാണ് തുടര്‍ച്ചയായി മൂന്നാം തവണയും
ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് ജേതാക്കളാകുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനു കീഴില്‍ പരിശീലനം നേടിയ ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനമാണ് ഏഷ്യയിലെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 273 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്കു നല്‍കിയത്. ഓപ്പണര്‍മാരായ പ്രിഥ്വി ഷാ (39), ഹിമാന്‍ഷു റാണ (71) എന്നിവര്‍ നല്‍കിയ മികച്ച തുടക്കം മുതലെടുത്തായിരുന്നു ഇന്ത്യയുടെ സ്കോറിങ്. എന്നാല്‍ ആതിഥേയരുടെ ഇന്നിങ്സ് 239 റണ്‍സിന് അവസാനിക്കുകയാണുണ്ടായത്.
ശ്രീലങ്കയ്ക്കായി നിപുണ്‍ രന്‍സികയും പ്രവീണ്‍ ജയവിക്രമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയുടെ റീവന്‍ കെല്ലിയും (62) കമിന്‍ഡു മെന്‍ഡിസും (53) അര്‍ധസെഞ്ച്വറികള്‍ നേടിയെങ്കിലും ലങ്കയെ വിജയത്തിലെത്തിക്കാന്‍ ഇവര്‍ക്കായില്ല. ഇന്ത്യക്കായി അഭിഷേക് ശര്‍മ നാലും രാഹുല്‍ ചഹര്‍ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.