India vs Australia, 1st Test Scorecard: ചരിത്രം കുറിച്ച് ബുംറ; ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ക്യാപ്റ്റന്‍

ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളിയായി

India
രേണുക വേണു| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2024 (13:39 IST)
India

India vs Australia, 1st Test Scorecard: പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയയെ ആദ്യമായി തോല്‍പ്പിക്കുന്ന ടീമായി ഇന്ത്യ. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 534 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ 238 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ രണ്ടാം ഇന്നിങ്‌സിലും ഓസ്‌ട്രേലിയയ്ക്ക് വെല്ലുവിളിയായി. 12 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് സ്വന്തമാക്കി. വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും ഹര്‍ഷിത് റാണ, നിതീഷ് റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 101 പന്തില്‍ 89 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. മിച്ചല്‍ മാര്‍ഷ് 67 പന്തില്‍ 47 റണ്‍സെടുത്തു. എട്ടാമനായി ഇറങ്ങിയ അലക്‌സ് ക്യാരി 58 പന്തില്‍ 36 റണ്‍സെടുത്ത് പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

സ്‌കോര്‍ കാര്‍ഡ്

ഇന്ത്യ ഒന്നാം ഇന്നിങ്‌സ് : 150-10

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് : 104-10

ഇന്ത്യ രണ്ടാം ഇന്നിങ്‌സ് : 487 - 6 ഡിക്ലയര്‍

ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് : 238-10

രണ്ട് ഇന്നിങ്‌സിലുമായി ജസ്പ്രീത് ബുംറ എട്ട് വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ (297 പന്തില്‍ 161), വിരാട് കോലി (143 പന്തില്‍ പുറത്താകാതെ 100) എന്നിവര്‍ ഇന്ത്യക്കായി സെഞ്ചുറി നേടി. കെ.എല്‍.രാഹുല്‍ (176 പന്തില്‍ 77) അര്‍ധ സെഞ്ചുറി നേടിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :