രേണുക വേണു|
Last Modified തിങ്കള്‍, 25 നവംബര്‍ 2024 (11:03 IST)
Perth Test: പെര്‍ത്തില്‍ ഇന്ത്യക്ക് തലവേദനയായി ട്രാവിസ് ഹെഡ്. 534 റണ്‍സ് വിജയലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ 35 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് വിക്കറ്റ് ശേഷിക്കെ 395 റണ്‍സ് കൂടിയാണ് ആതിഥേയര്‍ക്കു ജയിക്കാന്‍ വേണ്ടത്.
12-3 എന്ന നിലയിലാണ് ഓസ്‌ട്രേലിയ നാലാം ദിനമായ ഇന്ന് ബാറ്റിങ് ആരംഭിച്ചത്. ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകള്‍ കൂടി ആതിഥേയര്‍ക്കു ഇന്നു നഷ്ടമായി. എന്നാല്‍ മുന്‍പ് പലവട്ടം ഇന്ത്യക്ക് തലവേദനയായിട്ടുള്ള ട്രാവിസ് ഹെഡ് അര്‍ധ സെഞ്ചുറിയും കടന്ന് പുറത്താകാതെ നില്‍ക്കുകയാണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന മിച്ചല്‍ മാര്‍ഷും ഹെഡിനൊപ്പം ഉണ്ട്.
ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 60 റണ്‍സാണ് ഇതുവരെ നേടിയിരിക്കുന്നത്. ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിയാതെ ഇന്ത്യ പാടുപെടുകയാണ്. അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയന്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരാണ് ഓസ്‌ട്രേലിയയ്ക്കായി ഇനി ബാറ്റ് ചെയ്യാനുള്ളത്.