ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (14:59 IST)
തന്ത്രശാലിയായ എതിരാളികളാണ് ഓസ്‌ട്രേലിയന്‍ ടീമെന്ന് ഗൗതം ഗംഭീര്‍. ഓസീസ് ടീം ഇന്ത്യയില്‍ നടത്തുന്ന പ്രകടനം മികച്ചതാണ്. ടീം ഇന്ത്യ പരമ്പര വൈറ്റ്‌വാഷ് ചെയ്യുമെന്ന പ്രവചനം തെറ്റാണെന്ന് ഓസീസ് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ താരങ്ങള്‍ ഒരുപാട് പ്രതീക്ഷകള്‍ക്കൊപ്പം വികാരങ്ങള്‍ക്ക് അടിമപ്പെടും. അതാണ് ഡിആര്‍എസ് വിവാദത്തിലും കണാന്‍ സാധിച്ചത്. താരങ്ങള്‍ യന്ത്രമനുഷ്യന്മാരല്ല എന്ന് ഓര്‍ക്കണം. കളിക്കളത്തില്‍ ചിലപ്പോള്‍ ഉണ്ടാകുന്ന ചീത്തവിളി സ്വാഭാവികമാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
രാജ്യാന്തര മത്സരങ്ങളില്‍ വികാരങ്ങള്‍ അടച്ചുവെക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണെന്നും ഗംഭീര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായ 19 ടെസ്റ്റുകളില്‍ തോല്‍വി അറിയാതെ മുന്നോട്ടു പോയ ഇന്ത്യയെ ആദ്യ ടെസ്‌റ്റില്‍ തന്നെ ഓസ്‌ട്രേലിയ പരാജയപ്പെടുത്തുകയായിരുന്നു. ആറ് ടെസ്റ്റ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ ശേഷമാണ് ഓസീസ് ഇന്ത്യയില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത്.