അഭിറാം മനോഹർ|
Last Modified ശനി, 28 നവംബര്‍ 2020 (15:47 IST)
ഇന്ത്യ- ഓസീസ് ഏകദിനപരമ്പരയിലെ രണ്ടാം ഏകദിനമത്സരം നാളെ നടക്കും. ആദ്യ മത്സരത്തിന്റെ തോൽവിയിൽ ഇന്ത്യ കളത്തിലിറങ്ങുമ്പോൾ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല. നിലവിൽ അഞ്ച് ബൗളർമാരല്ലാതെ ആറാം
ബൗളർ ടീമിനില്ല എന്നത് മത്സരത്തിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. പൂർണമായി കായികക്ഷമത വീണ്ടെടുക്കാത്ത ഹാർദ്ദിക്കിന്റെ സേവനം ബൗളിങ്ങിൽ ടീമിന് ലഭ്യമാകില്ല എന്നതാണ് ഇന്ത്യയെ വലയ്‌ക്കുന്നത്.
നാളെ നടക്കുന്ന മത്സരത്തിൽ ഫോമിലേക്കുയരാത്ത ശ്രേയസ് അയ്യറിനെയോ മറ്റോ ഒഴിവാക്കിയാലും പകരം ടീമിലുള്‍പ്പെടുത്താന്‍ പോന്ന ഓള്‍റൗണ്ടര്‍മാരില്ല. അതേസമയം ആദ്യമത്സരത്തോടെ മികച്ച ഫോമിലാണ് ഓസ്ട്രേലിയൻ ടീം. ടീമിലെ മുൻനിര ബാറ്റ്സ്മാന്മാരെല്ലാം ഫോമിലേക്കുയർന്നത് ഓസീസിന് വലിയ സാധ്യതകളാണ് ടൂർണമെന്റിൽ തുറന്നിട്ടിരിക്കുന്നത്.