ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 24 മാര്‍ച്ച് 2017 (16:23 IST)
ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക നാലാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി കളിക്കുന്ന കാര്യം സംശയത്തിൽ. പൂർണ ആരോഗ്യവാനാണെങ്കിൽ മാത്രമേ നാലാം ടെസ്റ്റിനിറങ്ങൂ എന്ന് കോഹ്‌ലി വ്യക്തമാക്കി. വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കോഹ്‌ലിക്ക് പകരക്കാരനായി മുബൈ താരം ശ്രേയസ് അയ്യരെ അടിയന്തരമായി ടീം ഇന്ത്യ വിളിപ്പിച്ചു. ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ ക്യാപ്‌റ്റന് പകരം അയ്യരായിരിക്കും കളിക്കുക. ഇന്നാണ് നിര്‍ണയകമായ ഫിറ്റ്‌നസ് ടെസ്‌റ്റ്.
കോഹ്‌ലി പരുക്കിലാണെന്നാണ് ഡ്രസിംഗ് റൂമില്‍ നിന്ന് ലഭിക്കുന്ന വിവരം. വ്യാഴാഴ്‌ച പരിശീലനത്തിന് എത്തിയെങ്കിലും പരുക്കേറ്റ വലതു തോളില്‍ ബാന്‍ഡേജ് ധരിച്ചിരുന്നു. ബാറ്റിംഗ് പരിശീലനത്തില്‍ അദ്ദേഹം പങ്കെടുത്തില്ല. വെള്ളിയാഴ്ചയും മൈതാനത്തെത്തിയ കോഹ്‌ലി പരീശീലനം മുഴുവനാക്കാതെ മടങ്ങി.
കോഹ്‌ലി കളിച്ചില്ലെങ്കില്‍ ഓസ്‌ട്രേലിയക്കാകും മുന്‍ തൂക്കമെന്നാണ് വിലയിരുത്തല്‍. നാല് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാണ്. നാല് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാണ്.