ഓസീസിനെ 195ൽ തളച്ച് ഇന്ത്യൻ ബൗളിങ് നിര, ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

അഭിറാം മനോഹർ| Last Modified ശനി, 26 ഡിസം‌ബര്‍ 2020 (14:55 IST)
ഇന്ത്യയും ഓസീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസീസിനെ 195 റൺസിൽ എറിഞ്ഞിട്ട ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. മെൽബണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ്. മായങ്ക് അഗർവള്ളിന്റെ(0) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ഇന്ത്യൻ ബൗളർമാരുടെ മികവിലാണ് ഇന്ത്യ ഓസീസിനെ 195 റൺസിൽ തളച്ചത്. ഇന്ത്യക്ക് വേണ്ടി ബുമ്ര നാലും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ജഡേജ ഒരു വിക്കറ്റ് വീഴ്‌ത്തി.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കുന്ന കാഴ്‌ച്ചയായിരുന്നു രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കാണാനായത്.ആദ്യ 15 ഓവറിനിടെ ഓസീസ് മൂന്നിന് 38 എന്ന നിലയിലേക്ക് ഓസീസ് മാറിയിരുന്നു. പിന്നീടെത്തിയ ലഷുഷാനെ കരുതലോടെയാണ് ഉമേഷ് യാദവ്- ബുമ്ര സഖ്യത്തെ നേരിട്ടത്. എന്നാൽ നായകൻ അജിങ്ക്യ രഹാനെ പതിനൊന്നാം ഓവറില്‍ തന്നെ മൂന്നാം പേസറായ സിറാജിനും മുമ്പെ അശ്വിനെ രഹാനെ പന്തേല്‍പ്പിച്ചു. ഒരു ഭാഗത്ത് ഏകദിന ശൈലിയിൽ മുന്നേറിയ മാത്യു വെയ്‌ഡിനെ(30) ജഡേജയുടെ കൈകളിൽ ഏൽപ്പിച്ചുകൊണ്ടാണ് നായകന്റെ തീരുമാനം ശരിവെച്ചത്.

മെൽബണിൽ മികച്ച റെക്കോഡുള്ള സ്റ്റീവ് സ്മിത്ത് അശ്വിന്റെ തന്നെ ബോളിൽ പൂജ്യത്തിന് പുറത്തായതോടെ ഓസീസ് അപകടം മണത്തു. മൂന്നിന് 38ലേക്ക് തകര്‍ന്ന ഓസീസിനെ ലബുഷാനെ- ഹെഡ് സഖ്യമാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 86 റൺസ് ഇരുവരും കൂട്ടിചേർത്തു. എന്നാൽ ലബുഷനെയെ പുറത്താക്കികൊണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ വിക്കറ്റ് മുഹമ്മദ് സിറാജ് സ്വന്തമാക്കി.പിന്നീട് ചടങ്ങുകൾ തീർക്കുക മാത്രമെ ഇന്ത്യൻ ബൗളർമാർക്ക് വേണ്ടിയിരുന്നുള്ളു. ലബുഷനെ 48 റൺസ് നേടി.

ഓസീസ് ഉയർത്തിയ 196 എന്ന വിജയലക്ഷ്യം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ മായങ്ക് അഗർവാളിനെ നഷ്ടമായി. എന്നാൽ തന്റെ ആദ്യ മത്സരം കളിക്കുന്ന ശുഭ്‌മാൻ ഗിൽ അവസരത്തിനൊത്ത് ഉയർന്നു. ഇതിനിടെ താരം പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ഗില്‍ നല്‍കിയ ഒരു അവസരം സ്ലിപ്പില്‍ മര്‍നസ് ലബുഷാനെ നഷ്ടപ്പെടുത്തി. 28 റൺസുമായി ശുഭ്‌മാൻ ഗില്ലും 7 റൺസോടെ പൂജാരയുമാണ് ക്രീസിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ ...

Kerala vs Vidarbha Ranji Final: വിദർഭ ബൗളിങ്ങിന് മുന്നിൽ സർവാതെയുടെ പ്രതിരോധം, രണ്ടാം ദിനം അവസാനിക്കുമ്പോൾ 131-3 എന്ന നിലയിൽ കേരളം
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 154 റണ്‍സിനിടെ തന്നെ 2 വിക്കറ്റ് നഷ്ടമായി. ...

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ...

കളി മഴ കൊണ്ട് പോയി, ഒരു കളി പോലും ജയിക്കാതെ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ച് പാകിസ്ഥാനും ബംഗ്ലാദേശും
29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം ...

അഫ്ഗാന്റെ വിജയങ്ങളെ ഇനിയും അട്ടിമറികളെന്ന് പറയരുത്, അവരിത് ...

അഫ്ഗാന്റെ വിജയങ്ങളെ ഇനിയും അട്ടിമറികളെന്ന് പറയരുത്, അവരിത് ശീലമാക്കികഴിഞ്ഞു: പ്രശംസയുമായി സച്ചിന്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ ...

Azmatullah Omarzai: ഇംഗ്ലണ്ടിനെ ചാരമാക്കിയ 5 വിക്കറ്റ് ...

Azmatullah Omarzai: ഇംഗ്ലണ്ടിനെ ചാരമാക്കിയ 5 വിക്കറ്റ് പ്രകടനം, പൊന്നും വിലയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ താരം, ആരാണ് അസ്മത്തുള്ള ഒമർസായ്
ബാറ്റ് കൊണ്ട് 41 റണ്‍സും ബൗളിങ്ങില്‍ 5 വിക്കറ്റും നേടാന്‍ 24ക്കാരനായ അസ്മത്തുള്ള ...

kerala vs Vidarbha Ranji Final: ചെറുത്തുനിന്ന് വാലറ്റം, ...

kerala vs Vidarbha Ranji Final: ചെറുത്തുനിന്ന് വാലറ്റം, രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ  വിദർഭ ആദ്യ ഇന്നിങ്ങ്സിൽ 379 റൺസിന് പുറത്ത്
വിദര്‍ഭ മുന്നോട്ട് വെച്ച വിജയലക്ഷ്യത്തിന് മുകളില്‍ ഒരു റണ്‍സെങ്കിലും നേടാനാവുകയും മത്സരം ...